സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞു; സുഹൃത്തുക്കളുടെ കളിയാക്കല്‍ സഹിക്കാനാവാതെ ഒമ്പത് വയസുകാരന്‍ ജീവനൊടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞു; സുഹൃത്തുക്കളുടെ കളിയാക്കല്‍ സഹിക്കാനാവാതെ ഒമ്പത് വയസുകാരന്‍ ജീവനൊടുക്കി

ലോസ്ഏഞ്ചലസ്: ഒമ്പത് വയസുകാരന്റെ ആത്മഹത്യയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കൂടെ പഠിക്കുന്നവരുടെ കളിയാക്കലിനെ തുടര്‍ന്നാണ് ജെമെല്‍ മൈല്‍സ് ആത്മഹത്യ ചെയ്തത്. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് കുട്ടിയെ സുഹൃത്തുക്കള്‍ കളിയാക്കിയത്. ഇതോടെ മനോവിഷമത്തിലായ ജെമെല്‍ ജീവനൊടുക്കുകയായിരുന്നു. ജെമെലിന്റെ അമ്മ ലിയ പിയേഴ്‌സാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

സ്‌കൂള്‍ ആരംഭിച്ച് നാല് ദിവസത്തിനുള്ളിലാണ് ഇതൊക്കെ നടന്നത്. തനിക്ക് ഇപ്പോഴും ഒന്നും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ലിയ പറഞ്ഞു. തകാന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതോടെ ജെമെലിനെ കുട്ടികള്‍ അസഹനീയമായ രീതിയില്‍ കളിയാക്കി. മാത്രമല്ല പോയി ജീവനൊടുക്കാനായിട്ടും നിര്‍ദേശിച്ചു. തന്റെ സഹോദരിയോട് ഇക്കാര്യം ജെമെല്‍ പറഞ്ഞിരുന്നെന്നും ലിയ പറയുന്നു.

ജോ ഷൂമാക്കര്‍ എലമന്ററി സ്‌കൂളിലാണ് ജെമെല്‍ പഠിച്ചിരുന്നത്. വേനല്‍ക്കാല അവധിക്ക് താന്‍ സ്വവര്‍ഗാനുരാഗി ആണെന്ന് ജെമെല്‍ അമ്മയോട് വെളിപ്പെടുത്തി. അവധിക്ക് ശേഷം സ്‌കൂളില്‍ എത്തിയപ്പോള്‍ കൂടെ പഠിക്കുന്നവരോടും വെളിപ്പെടുത്തി. എന്നാല്‍ ഇവര്‍ ജെമെലിനെ ക്രൂരമായി കളിയാക്കുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് ലിയ പറയുന്നു.



from mangalam.com https://ift.tt/2wkUFu8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages