അമ്മ-ഡബ്ല്യൂസിസി നിര്‍ണ്ണായക യോഗം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

അമ്മ-ഡബ്ല്യൂസിസി നിര്‍ണ്ണായക യോഗം ഇന്ന്

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അമ്മ-ഡബ്ല്യൂസിസി സംയുക്ത കൂടികാഴ്ച ഇന്ന് കൊച്ചിയില്‍ നടക്കും. നടിക്കൊപ്പം നിന്ന നടിമാരെല്ലാം ചേര്‍ന്ന് ആരംഭിച്ച ഡബ്ല്യൂസിസി നടിക്കു വേണ്ടി ശക്തമായ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതിനിടെയാണ് ദിലീപിനെ പുറത്താക്കിയ നിലപാട് അമ്മ റദ്ധാക്കിയത്. ഇതോടെ അമ്മയ്‌ക്കെതിരെ ഡബ്ല്യൂസിസി പരസ്യമായി രംഗത്തെത്തി. നാലു നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി നടിമാര്‍ നല്‍കിയ കത്തിലാണ് ഇന്ന് കൂടികാഴ്ച. കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാകും അമ്മ-ഡബ്ല്യൂസിസി പ്രതിനിധികള്‍ ചര്‍ച്ച നടത്തുക.

ഇതിനിടെ നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷിചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമമാണ് ഒടുവില്‍ വിവാദം സൃഷ്ടിച്ചത്. താന്‍ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്നെന്നാണു സൂചനകള്‍.

നടിയുടെ ഹര്‍ജിയെ സഹായിക്കുക മാത്രമാണു തങ്ങളുടെ ഉദ്ദേശ്യമെന്ന നിലപാടുമായാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരാനെത്തിയത്. സ്വന്തമായി കേസ് നടത്താന്‍ പ്രാപ്തിയുണ്ടെന്നായിരുന്നു നടിയുടെ ഉറച്ച നിലപാട്. അതോടെ കക്ഷി ചേരാനെത്തിയവര്‍ക്ക് ഈ കേസിലുള്ള താല്‍പര്യമെന്താണെന്നായി കോടതി. സംഭവം വിവാദമായതോടെ ഹര്‍ജി പിന്‍വലിച്ചേക്കും.



from mangalam.com https://ift.tt/2vJg7YO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages