കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഓഗസ്റ്റ് 18 ശനിയാഴ്ച വരെ സര്‍വീസുകള്‍ നിര്‍ത്തിയതായി സിയാല്‍ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ മഴ തുടര്‍ന്നാല്‍ 18ന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കില്ല. വിമാനത്താവളവും പരിസരവും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. അതിനാല്‍ വെള്ളം ഇറങ്ങുന്നത് വരെ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് അസാധ്യമായിരിക്കുകയാണ്.
വിമാനത്താവളത്തില്‍ റണ്‍വേയിലും ഏപ്രണിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാലും പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നതിനാലും വെള്ളം പമ്പ് ചെയ്ത് കളയാനും സാധിക്കില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലും ജലനിരപ്പ് താഴ്ന്നിട്ടില്ല. വിദേശത്തേക്ക് പോകേണ്ടവരും വിദേശത്ത് നിന്ന് വരുന്നവരും യാത്രയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതുണ്ട്.
from mangalam.com https://ift.tt/2PdBE4E
via IFTTT
No comments:
Post a Comment