തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മദ്യത്തിന്റെ വില കൂട്ടുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംസ്ഥാനത്തിന് എല്ലാ ഭാഗത്തു നിന്നുണ്ടാകുന്ന സഹായങ്ങള്‍ക്കൊണ്ടും പര്യാപ്തമാകാത്ത സാഹചര്യത്തിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയിലെത്തിയത്.
മദ്യത്തിന്റെ എക്‌സൈ് ഡ്യൂട്ടി 23 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി വര്‍ധിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് നീക്കം. മദ്യ വില വര്‍ധനവിലൂടെ സമഹാരിക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം വരെയുള്ള കണക്കു പ്രകാരം 8000 കോടിയിലധികം രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവരുമെന്നാണ് കണക്ക്. എന്നാല്‍ അതിനു ശേഷം ഉണ്ടായ നാശനഷ്ടങ്ങളുടെ തുക കൂടി കണക്കിലെടുക്കുമ്പോള്‍ തുക ഇനിയും വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യത്തിന്റെ വില കൂട്ടാനൊരുങ്ങുന്നത്.
from mangalam.com https://ift.tt/2KXgPah
via IFTTT
No comments:
Post a Comment