തൊഴിലാളികൾക്കുനേരേ തോക്കുചൂണ്ടിയ സംഭവം: പി.സി.ജോർജിന് കുറ്റപത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

തൊഴിലാളികൾക്കുനേരേ തോക്കുചൂണ്ടിയ സംഭവം: പി.സി.ജോർജിന് കുറ്റപത്രം

മുണ്ടക്കയം: തോട്ടംതൊഴിലാളികൾക്കുനേരേ തോക്കു ചൂണ്ടിയെന്ന കേസിൽ പി.സി.ജോർജിനെതിരേ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുണ്ടക്കയത്തെ വെള്ളനാടിയിൽ തോട്ടം തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തോട്ടം തൊഴിലാളികൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന എം.എൽ.എ.യുടെ പരാതിയിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.2017 ജൂൺ 29-നാണ് കേസിനാസ്പദമായ സംഭവം. വെള്ളനാടി പുറമ്പോക്കിലെ തോട്ടത്തിലൂടെയുള്ള റോഡ് തോട്ടം ഉടമകൾ അടച്ചതിനെത്തുടർന്നാണ് സ്ഥലം എം.എൽ.എ. പി.സി.ജോർജ് എത്തിയത്. പുറമ്പോക്കിൽ താമസിക്കുന്ന കോളനി നിവാസികളുമായി സംസാരിക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എൽ.എ.യും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തോക്കുചൂണ്ടുകയും ചെയ്തെന്നാണ് കേസ്. തോട്ടം തൊഴിലാളികളുടെ പരാതിയെത്തുടർന്ന് മുണ്ടക്കയം പോലീസാണ് കേസെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2AZtJ7Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages