മുനമ്പത്തിന് സമീപം ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

മുനമ്പത്തിന് സമീപം ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം

കൊച്ചി: മുനമ്പത്തു നിന്നും പുറം കടലിൽ മീൻ പിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു പേർ മരിച്ചു.മുനമ്പത്തു നിന്നും 45 കിലോമീറ്റർ അകലെ അന്താരാഷ്ട്ര കപ്പൽചാലിലാണ് അപകടം. 15 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം നടന്നത്.ബോട്ട് നിശ്ശേഷം തകർന്നു. ഏത് കപ്പലാണ് ബോട്ടിൽ ഇടിച്ചത് എന്ന കാര്യം വ്യക്തമല്ല. മരിച്ചവരിൽ ഒരാൾ ബംഗാളിൽ നിന്നുള്ളയാളാണെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വടക്കൻ പറവൂരുകാരനും ബോട്ടിലുണ്ടായതായാണ് വിവരം. തിങ്കളാഴ്ച വൈകിട്ട് ഹാർബറിൽ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. പി.വി ശിവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. ബോട്ടിലുണ്ടായിരുന്നവരിൽ ഭൂരിപക്ഷവും തമിഴ്നാട്ടുകാരാണ്. കോസ്റ്റ്ഗാർഡും മർച്ചന്റ് നേവിയും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2AO8BSh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages