ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലേക്ക്?; 'അരമനപ്പടി' കടന്ന് പോലീസ് ഇന്ന് ചോദ്യം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലേക്ക്?; 'അരമനപ്പടി' കടന്ന് പോലീസ് ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇനിയും വൈകില്ലെന്ന് സൂചന. ബിഷപ്പിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യുമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. വൈകാതെ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അന്വേഷണ സംഘം ഇന്ന് 11 മണിയോടെ ജലന്ധര്‍ രൂപത ആസ്ഥാനത്ത് എത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ജലന്ധര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒപ്പമുണ്ടാകും. പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭാ ആസ്ഥാനത്ത് എത്തി നിര്‍ണായക മൊഴി രേഖപ്പെടുത്തും.

മദര്‍ ജനറല്‍ സി.റെജീന, കൗണ്‍സിലര്‍ സി.അമല എന്നിവരുടെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തുക. കന്യാസ്ത്രീക്കെതിരായ പരാതി അന്വേഷണിച്ച കമ്മീഷന് നേതൃത്വം നല്‍കിയത് സി.അമലയായിരുന്നു. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ബന്ധു നിലപാട് തിരുത്തുകയും തികച്ചും വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങളാല്‍ തെറ്റിദ്ധരിച്ചു പരാതി നല്‍കിയതാണെന്ന് പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പഴയ പരാതിയില്‍ കൂടുതല്‍ ചികയുന്നത് പഴുതടച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്ന് കരുതാം.

അതേസമയം, ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞുവെന്ന് അന്വേഷണംഘം വ്യക്തമാക്കി കഴിഞ്ഞു. ഇനി ബിഷപ്പിനെയും അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ചില വൈദികരേയും മാത്രമാണ് ചോദ്യം ചെയ്യാനുള്ളത്. ഇതിനു ശേഷം അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

അതിനിടെ, ബിഷപ്പിന്റെ ഒരു ബന്ധു അടക്കം രണ്ടു പേരെ ഇന്നലെ രാത്രി അന്വേഷണ സംഘം രഹസ്യമായി ചോദ്യം ചെയ്തിരുന്നു. 12 പേരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ബിഷപ്പിനെ പോലീസ് ട്രെയിനിംഗ് സെന്ററിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ പോലീസ് ബിഷപ്പ് ഹൗസില്‍ കടക്കും.



from mangalam.com https://ift.tt/2OuuUhD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages