അമ്മയും അച്ഛനും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്തു, ലൈംഗിക അടിമയാക്കി, നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; മാതാപിതാക്കള്‍ മകളോട് ചെയ്ത കൊടുംക്രൂരത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

അമ്മയും അച്ഛനും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്തു, ലൈംഗിക അടിമയാക്കി, നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; മാതാപിതാക്കള്‍ മകളോട് ചെയ്ത കൊടുംക്രൂരത

പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന് യാതൊരു കുറവുമില്ല. ലോകത്തുടനീളം ഈ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മകള്‍ക്കെതിരെ മാതാപിതാക്കളുടെ കൊടും ക്രൂരത. മകളെ ബലാത്സംഗം ചെയ്ത ശേഷം മാതാപിതാക്കള്‍ ഇവളെ ലൈംഗിക അടിമയാക്കുകയായിരുന്നു. മാത്രമല്ല കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തുകയും ചെയ്തു.

യുകെയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വേല്‍സിലാണ് കുടുംബം താമസിച്ച് വന്നത്. വര്‍ഷങ്ങളായി മാതാപിതാക്കള്‍ മകളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയെ വീടിന് പുറത്തിറക്കാനോ സ്‌കൂളില്‍ വിടുവാനോ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല.

കുട്ടിയുടെ വിവരം പുറത്താകാതിരിക്കാനായി മാതാപിതാക്കളുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്. പൊതുവെ നോക്കുമ്പോള്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉള്ളതായി തോന്നില്ല. ഇത്ര ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്ന വീടാണിതെന്ന് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് അയല്‍ വാസികള്‍ പറയുന്നത്.

യുവതിക്ക് 16 വയസുള്ളപ്പോള്‍ ഇംഗ്ലണ്ടിലെ ഒരു പബ്ബില്‍ വെച്ചാണ് ദമ്പതിമാര്‍ കണ്ടുമുട്ടുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെയുവതി ഗര്‍ഭിണിയായി. ഇവര്‍ പിന്നീട് വേല്‍സിലേക്ക് താമസം മാറുകയായിരുന്നു. കൊടും ക്രൂരതയ്ക്ക് ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു.

അയല്‍വാസികളുമായി ഇവര്‍ക്ക് ബന്ധം ഉണ്ടായിരുന്നില്ല. വീട്ടിലെ ഗേറ്റ് എപ്പോഴും അടഞ്ഞു കിടന്നിരുന്നു, ജനാലകളിലെ കര്‍ട്ടനുകള്‍ നീങ്ങി കിടന്നിട്ടേ ഇല്ലെന്നും കോടതിയില്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ദമ്പതിമാര്‍ തെറ്റി പിരിഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ വീട്ടില്‍ തടങ്കലിലായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് സെക്‌സ് ടോയികളും പോണ്‍ വീഡിയോയുടെ സിഡികളും പോണ്‍ പുസ്തകങ്ങളും കണ്ടെടുത്തു.

യുവതിയുടെ ഫോണില്‍ നിന്നുമാണ് കുട്ടി പീഡനത്തിനിരയായ ദൃശ്യങ്ങള്‍ കണ്ടെടുത്തത്. പിതാവ് കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും യുവതി ലൈംഗികമായി ആക്രമിക്കുന്നതിന്റെയും ചിത്രങ്ങള്‍ പോലീസ് ഫോണില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ 18 മാസമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് കുട്ടി പോലീസിനോട് വെളിപ്പെടുത്തി.



from mangalam.com https://ift.tt/2Mb1eth
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages