വൈദ്യുതി ബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കും- എംഎം മണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

വൈദ്യുതി ബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കും- എംഎം മണി

തിരുവനന്തപുരം: വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി എംഎംമണി. നാല് ദിവസത്തിനുള്ളിൽ വൈദ്യുതി ബന്ധം പൂർണമായും പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് യുദ്ധകാല അടിസ്ഥാനത്തിൽ വൈദ്യുതികണക്ഷനുകൾ പുനസ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു. 25 ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. ഇവ പുനസ്ഥാപിക്കാൻ ജീവനക്കാർ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. വയറിംഗിലുണ്ടായിരുന്ന പിഴവുകളൊക്കെ പരിഹരിച്ചുകൊണ്ടായിരിക്കും കണക്ഷനുകൾ പുനസ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മൂലം 400 കോടിയോളം രൂപയുടെ നഷ്ടം വൈദ്യുതിവകുപ്പിനുണ്ടായി. ഡാമുകൾ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മന്ത്രി പറഞ്ഞു. content highlights:Within four days, electricity connections in the state will be completely restored says minister, Kerala Flood, KSEB, M.M.Mani


from mathrubhumi.latestnews.rssfeed https://ift.tt/2MSsoVl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages