പശ്ചിമഘട്ടത്തില്‍ പുതിയ ഇനം മരപ്പല്ലികളെ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

പശ്ചിമഘട്ടത്തില്‍ പുതിയ ഇനം മരപ്പല്ലികളെ കണ്ടെത്തി

മരപല്ലികളുടെ രണ്ട്പുതിയ സ്പീഷീസുകളെ കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ നിന്നും കണ്ടെത്തി. അഗസ്ത്യമല മരപ്പല്ലി, ആനമുടി മരപ്പല്ലി എന്നീ രണ്ട് ഇനങ്ങളെയാണ് കണ്ടെത്തിയത്. ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നാലായിരത്തിലേറെ അടി ഉയരമുള്ള പാണ്ടി മൊട്ടയിലെ ചോലക്കാടുകളിൽ നിന്നാണ് അഗസ്ത്യമല മരപ്പല്ലിയെ കണ്ടെത്തിയത്. വലിയ വലുപ്പമുള്ള ഈ മരപ്പല്ലികളുടെ കഴുത്തിലെ നെക്ക്ലൈസ് പോലുള്ള തൂവെള്ള നിറത്തിലുള്ള പൊട്ടുകളാണ് ഇവയുടെ പ്രത്യേകത. അതിനാൽ ഈ സ്പീഷീസിന് ക്നാമാസ്പിസ് മാകുലിക്കോലിസ് (Cnemaspis Maculicollis) എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. മറ്റൊരിനമായ ആനമുടി മരപ്പല്ലിയെ മൂന്നാറിനടുത്തുള്ള ആനമുടി റിസർവ് വനത്തിലെ പെട്ടിമുടിക്കടുത്തുള്ള ചോലക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. വലുപ്പമേറിയ ഈ ഇനം നമ്മുടെ മരപ്പല്ലികളിൽ ഏറ്റവും വലുതാണ്. ആനമുടി റസർവ് വനത്തിൽ നിന്നും കണ്ടെത്തിയതിനാൽ ക്നാമാസ്പിസ് ആനമുടിയെൻസിസ് (Cnemaspis Anamudiensis) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഒരുപക്ഷെ നമ്മുടെ മരപ്പല്ലികളിൽ ഏറ്റവുമധികം ഉയരത്തിൽ (ആറായിരം അടി ഉയരത്തിൽ) വസിക്കുന്ന ഇനവും ആനമുടി മരപ്പല്ലി തന്നെയായിരിക്കും. തടിച്ചുരുണ്ടിരിക്കുന്ന ഈ പല്ലികൾക്ക് മഞ്ഞകലർന്ന തവിട്ടുനിറവും കൺവലയങ്ങൾക്ക് ചുവപ്പ് നിറവുമാണ്. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡുക്കേഷൻ ആന്റ് റിസർച്ചിലെ ഉരഗ ഗവേഷകനായ വിവേക് ഫിലിപ്പ് സിറിയക് ബാംഗ്ലൂരിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസിലെ അലക്സ് ജോണി, സുവേളജിക്കൽ സർവേയിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, വയനാട് വൈൽഡിലെ നാച്വറലിസ്റ്റ് ആയ ഉമേഷ് പാവുകണ്ടി എന്നിവരുടെ പഠനസംഘമാണ് കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്. അന്താരാഷ്ട്ര ജേണലായ സൂടാക്സയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് പുതിയ കണ്ടുപിടുത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടുകൂടി കേരളത്തിലെ മരപ്പല്ലികളുടെ വൈവിധ്യം 13 ആയും പശ്ചിമഘട്ടത്തിലേത് 19 ആയും ഉയർന്നു. കേരളത്തിലെ ഉരഗജീവി സമ്പത്ത് 177 ഉം ആയിട്ടുണ്ട്. കേരള പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ട് മലനിരകളായ അഗസ്ത്യമലയിലെയും ആനമുടിയിലെയും ചോലക്കാടുകൽനിന്ന് അടുത്ത കാലത്തായി ധാരാളം പുതിയ സ്പീഷീസുകളുടെ കണ്ടെത്തിയിട്ടുണ്ട്. ഇത് പശ്ചിമഘട്ട മലനിരകൾ അവയുടെ തനിമയോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി നമ്മെ ഓർമിപ്പിക്കുന്നു. Content Highlights:new species of lizards, Kerala part of Western Ghats


from mathrubhumi.latestnews.rssfeed https://ift.tt/2LHEsEl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages