ന്യൂഡൽഹി: പ്രമാദമായ ഐ.ആർ.സി.ടി.സി അഴിമതി കേസിൽ ആർ.ജെ.ഡി അധ്യക്ഷൻലാലൂപ്രസാദിന്റെ ഭാര്യ റാബ്രി ദേവിക്കും മകൻ തേജസ്വി യാദവിനും ജാമ്യം ലഭിച്ചു. ന്യൂഡൽഹിയിലെ പ്രത്യേക കോടതിയാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ഇവർ ഉൾപ്പടെ 12 വ്യക്തികൾക്കും 2 കമ്പനിക്കുമെതിരെ ഏപ്രിലിലാണ് സി.ബി.ഐ കേസ് ഫയൽ ചെയ്യുന്നത്. ഐ.ആർസി.ടിസി ഹോട്ടലുകൾ അറ്റകുറ്റപ്പണി നടത്താനുള്ള കരാറിൽ അഴിമതി നടന്നു എന്നാണ് കേസ്. 2016ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഐ.ആർ.സി.ടി.സിയുടെ റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ കരാർ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയതിൽ കൈക്കൂലിയായി പട്നയിലെ മൂന്ന് ഏക്കർ വാണിജ്യ സ്ഥലം സ്വീകരിച്ചു എന്നാണ് ആരോപണം. ലാലുവിന്റെ കുടുംബാംഗങ്ങൾക്ക് പുറമെ പാർട്ടിയിലെ മറ്റൊരു പി.സി ഗുപ്തയും ഭാര്യയും ലാറ പ്രൊജക്ട്സ് എന്ന സ്വകാര്യ കമ്പനിയും കേസിൽ പ്രതികളാണ്. കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും ഇവർക്കെതിരെ കേസെടുത്തിരുന്നു. content highlights:Lalu Prasad Yadavs wife and son get bail in IRCTC scam case
from mathrubhumi.latestnews.rssfeed https://ift.tt/2on6pYG
via
IFTTT
No comments:
Post a Comment