കോഴിക്കോട്: വടക്കൻ ജില്ലകളിൽ കഴിഞ്ഞ 48 മണിക്കൂറുകളായി പെയ്തുകൊണ്ടിരുന്ന കനത്ത മഴയ്ക്ക് പലയിടത്തും താൽകാലിക ശമനം. എന്നാൽ കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത തുടർച്ചയായ കനത്ത മഴ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വലിയ തോതിൽ വെള്ളപ്പൊക്കമാണുണ്ടാക്കിയിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ മുതൽ മഴയ്ക്ക് ഇടവേള ലഭിച്ചത് വെള്ളം ഇറങ്ങാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. കാസർകോട് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് കാസർകോട് പാലക്കുന്നിൽ 27 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 110 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഉദുമ കടപ്പുറത്ത് കടലാക്രമണ ഭീഷണിയെ തുടർന്ന് നിരവധി വീടുകൾ ഭീഷണിയിലാണ്. രാവിലെ മുതൽ കാസർകോട് ജില്ലയിൽ മഴയ്ക്ക് താൽകാലിക ശമനമുണ്ട്. കണ്ണൂർ കണ്ണൂർ ജില്ലയിലും രാവിലെയോടെ മഴയ്ക്ക് കുറവുണ്ടായിട്ടുണ്ട്. പയ്യന്നൂർ രമന്തളി പുഴയിൽ വീണ് ഒരാൾ മരിച്ചു. രാവിലെ മുതൽ മഴ കാര്യമായി പെയ്യുന്നില്ല. കണ്ണവം വനത്തിൽ ഉരുൾ പോട്ടി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ഇപ്പോഴും ശമനമില്ല. ചിറ്റാരിപ്പറമ്പിൽ വെള്ളം കയറി, തലശ്ശേരി- കൊട്ടിയൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കൂടരഞ്ഞി കൽപ്പനിയിൽ ഉരുൾപൊട്ടി വീടു തകർന്ന് രണ്ടുപേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. രാത്രിയിലുണ്ടായ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന് ഇവിടേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മലയോര മേഖല ഇപ്പോഴും ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോഴിക്കോട് മാവൂരിനടുത്ത് ഊർക്കടവിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ടു കുട്ടികൾ മരിച്ചു. തൻഹ (2), നിഷാല (4) എന്നിവരാണ് മരിച്ചത്. നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടരഞ്ഞിയിൽ ഉരുൾപൊട്ടലിൽ ഒരു കുട്ടി മരിച്ചു, അഞ്ചുപേർക്ക് പരിക്കേറ്റു. കൽപ്പിനി തയ്യിൽ പ്രകാശിന്റെ മകൻ പ്രവീൺ (10) ആണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കോഴിക്കോടിന്റെ മലയോര മേഖല ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. മലപ്പുറം മലപ്പുറം ജില്ലയിൽ പുലർച്ചെ വരെ മഴ പെയ്തു. പിന്നീട് മഴ മാറിയിരുന്നെങ്കിലും 10.45 ഓടെ വീണ്ടും മഴ ആരംഭിച്ചിട്ടുണ്ട്. ഊർങ്ങാട്ടേരിയിൽ ആദിവാസി കോളനിയിൽ ഉരുൾപൊട്ടി നിരവധി പേർ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. മലപ്പുറം എടവണ്ണ കൊപ്പാട് ഉരുൾ പൊട്ടി ഒരാൾ മരിച്ചു. നിഷ (26) ആണ് മരിച്ചത്. വെറ്റിലപ്പാറ, ഓടക്കയം പ്രേദശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ രണ്ടു കുടുംബങ്ങൾ മണ്ണനടിയിൽപ്പെട്ടു. ഓടക്കയത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടി പുഴയിൽ ഇന്നലെ കാണാതായ ആളെ കണ്ടെത്താനായില്ല. വയനാട് വയനാട്ടിൽ മഴയ്ക്ക് രാവിലെ മുതൽ ചെറിയതോതിൽ കുറവുണ്ട്. ബാണാസുര സാഗർ, കാരാപ്പുഴ അണക്കെട്ടുകളിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. അതിന്റെ ഫലമായി പനമരം- ചങ്ങാടക്കടവ് ഭാഗത്ത് പനമരം പുഴയിൽ വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. പരക്കുനി- ചങ്ങാടക്കടവ് റോഡ് വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. പുതിയ അത്യാഹിതങ്ങളൊന്നും വയനാട് ജില്ലയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പല മേഖലകളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2MTIefj
via
IFTTT
No comments:
Post a Comment