തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ അദ്ദേഹത്തിന്റെ ഓഫീസിൽ ഇക്കാര്യം ആഅറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. പത്തനംതിട്ട. എറണാകുളം ജില്ലകളിലെ സ്ഥിതി അതീവ ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. content highlights:Handover rescue operations to army demands oposition leader Ramesh Chennithala
from mathrubhumi.latestnews.rssfeed https://ift.tt/2vPce5b
via
IFTTT
No comments:
Post a Comment