പാറ്റ്‌ന: ബലാത്സംഗം ചെറുത്തതിന് യുവതിയെ തീ കൊളുത്തികൊന്ന സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ പാറ്റ്‌ന ആശുപത്രിയില്‍ കിടന്ന യുവതി മരണമടഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരും ഇരയും നല്‍കിയത് വെവ്വേറെ മൊഴിയായിരുന്നു. എന്നാല്‍ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബീഹാറിലെ നളന്ദാ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ പുനിയാദേവി എന്ന യുവതിയാണ് മരണമടഞ്ഞത്. ഇവര്‍ക്ക് ഭര്‍ത്താവുമായി നിരന്തരം വഴക്കടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് പുറത്ത് പോയ തക്കം നോക്കി മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയെന്നുമാണ് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. തീ കത്തുമ്പോള്‍ ഇവരുടെ അലര്‍ച്ച കേട്ട് അയല്‍ക്കാരനായ രഞ്ജിത് ചൗധരി സ്ഥലത്ത് എത്തിയെന്നും ഒരു പുതപ്പിട്ട് മൂടിയെന്നും ഗ്രാമീണര്‍ പോലീസിനോട് പറഞ്ഞു.
ചൗധരിയുടെ കയ്യിലും പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച യുവതി നല്‍കിയ മരണമൊഴി അയല്‍ക്കാരന്റെ ലൈംഗിക ചോദനയെ എതിര്‍ത്തതിന് അയാള്‍ തന്നെ പച്ചയ്ക്ക് കത്തിക്കുകയായിരുന്നെന്നാണ്. ചൗധരിയെ, ദിനാ മാഞ്ജി, സുനൈനാ ദേവി, രാംദേവ് മാഞ്ചി, ഗുഡ്ഡു മാഞ്ചി എന്നിവര്‍ ഇക്കാര്യത്തില്‍ സഹായം ചെയ്തതായും യുവതിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരുടേയും പേരില്‍ സംഭവം നടന്ന പുരന്‍ ബിഗാ ഗ്രാമം വരുന്ന ഗിരിയാക് പോലീസ് കേസെടുത്തിട്ടുണ്ട്. പാറ്റ്‌നാ ഹോസ്പിറ്റലില്‍ കിടന്നാണ് യുവതി മരിച്ചത്.
from mangalam.com https://ift.tt/2ME4AV9
via IFTTT
No comments:
Post a Comment