ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും വീണ്ടും കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്ട്. ആശിഷ് ഖേതനാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകാന്‍ തയ്യാറായി നില്‍ക്കുന്നതായി സൂചനകള്‍ നല്‍കിയത്. നിയമ പരിശീലനത്തിന് തന്റെ ശ്രദ്ധ പൂര്‍ണമായു നല്‍കുകയാണെന്നും സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അശുതോഷിന്റെ രാജിക്ക് പിന്നാലെയാണ് ആശിഷിന്റെ പുറത്താക്കല്‍.
കഴിഞ്ഞ 15ന് തന്നെ ആശിഷ് ഖേതന്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാളിന് രാജി കത്ത് സമര്‍പ്പിച്ചുവെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാജി എന്നാണ് റിപ്പോര്‍ട്ട്.
2014ല്‍ മത്സരിച്ച് തോറ്റ അതേ സീറ്റില്‍ തന്നെ മത്സരിക്കുന്നതിന് പാര്‍ട്ടി ആവശ്യപ്പെട്ടതാണ് രാജിക്ക് പിന്നിലെന്ന് പിടിഐ വ്യക്തമാക്കുന്നു.
ആശിഷ് ഖേത്തന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെയാണ് പ്രശസ്ഥനായത്. 2014 ല്‍ ആപ്പില്‍ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ദേശീയ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹിയില്‍ നിന്നു മത്സരിക്കുകയും ബിജെപിയുടെ മീനാക്ഷി ലേഖിയോട് തോല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹി ഡയലോഗ് ആന്റ് ഡവലപ്പമെന്റ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.
from mangalam.com https://ift.tt/2LlmjvW
via IFTTT
No comments:
Post a Comment