എയര്‍ ഇന്ത്യ സ്റ്റാഫ് അടിച്ചുവെന്ന് ഇറ്റാലിയന്‍ ഡി.ജെ, പച്ചക്കള്ളമെന്ന് എയര്‍ ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

എയര്‍ ഇന്ത്യ സ്റ്റാഫ് അടിച്ചുവെന്ന് ഇറ്റാലിയന്‍ ഡി.ജെ, പച്ചക്കള്ളമെന്ന് എയര്‍ ഇന്ത്യ

ഹൈദരാബാദ്: എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്കെതിരെ ഇറ്റാലിയന്‍ ഡി.ജെ ഓലി എസ്. എയര്‍ ഇന്ത്യയുടെ താത്കാരലിക ജീവനക്കാരില്‍ നിന്നും ഇന്ത്യയില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ടതായും കയ്യേറ്റം നേരിടേണ്ടി വന്നതായും സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി്.

രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കഴിഞ്ഞ ഏപ്രില്‍ 19നാണ് സംഭവം. എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു ഓലി. ഫ്‌ളൈറ്റ് 9 മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് ഇവര്‍ എയര്‍ ഇന്ത്യ കൗണ്ടറില്‍ ചെന്ന് അന്വേഷിച്ചു. ഈ സമയം ഹെല്‍പ് ഡെസ്‌കില്‍ ഇരുന്ന ജീവനക്കാരി വളരെ മോശമായി പെരുമാറി. വാക്കേറ്റത്തിനൊടുവില്‍ അവരെന്നെ അടിച്ചു. എനിക്ക് പൊലീസില്‍ പരാതി നല്‍കണമെന്നുണ്ടായിരുന്നു. എന്നാല്‍ അവിടെയെങ്ങും പൊലീസുകാരുണ്ടായിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഓലി പറഞ്ഞു.

എന്നാല്‍ ഓലിയുടെ പരാതി വെറും വ്യാജമാണെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു. കൗണ്ടറില്‍ ഉണ്ടായിരുന്നത് എയര്‍ ഇന്ത്യയുടെ സ്റ്റാഫ് അല്ലെന്നും അവര്‍ ഓലിയെ അടിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.



from mangalam.com https://ift.tt/2oapkWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages