ലക്‌നോ: ജീന്‍സ് മാറി എടുത്ത് അണിഞ്ഞതിന് അനുജനെ ജ്യോഷ്ഠന്‍ കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായുള്ള തിരച്ചിലിലാണ് പോലീസ്. സുരേന്ദ്ര എന്ന 35കാരനെ ജ്യേഷ്ഠന്‍ രാജേന്ദ്ര(37) ആണ് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ അലഹമാബദിലെ താര്‍വയിലാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. രാജേന്ദ്രയുടെ ജീന്‍ സുരേന്ദ്ര മാറി അണിയുകയായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നീട് കൈയ്യാംകളിയിലേക്കും മാറി. ഒടുവില്‍ രാജേന്ദ്ര അനുജനെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. പ്രതിക്കായി തിരച്ചില്‍ ശക്തിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2NgXGSy
via IFTTT
No comments:
Post a Comment