വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട തന്‍െ്‌റ ഭാര്യ സുരക്ഷിതയാണെന്ന് നടന്‍ അപ്പാനി ശരത്. ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കരഞ്ഞുകൊണ്ട് അപ്പാനി ശരത് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
താന്‍ ഷൂട്ടിങ്ങിനായി ചെന്നൈയിലാണെന്നും, കേരളത്തിലേക്ക് ഇപ്പോള്‍ വരാന്‍ പറ്റാത്ത അവസ്ഥയാണെന്നും, ഒമ്പതു മാസം ഗര്‍ഭിണിയായ ഭാര്യ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുകയാണെന്നുമായിരുന്നു അപ്പാനിയുടെ ലൈവ്. എന്നാല്‍ ഭാര്യ വിളിച്ചു സംസാരിച്ചുവെന്നും നൂറനാട് എന്ന സ്ഥലത്താണിപ്പോളുള്ളതെന്നും അപ്പാനി പിന്നീട് അറിയിച്ചു.
അവള്‍ക്ക് ഇപ്പോള്‍ ചെറിയ ഇന്‍ഫെക്ഷനുണ്ട്. അല്ലാതെ മറ്റു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. അത് ഇടയ്ക്ക് വരാറുള്ളതാണ്. ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്നു പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ് എന്നും അപ്പാനി പറയുന്നു. തങ്ങളുടെ കുഞ്ഞിനെ തിരിച്ചു തന്നത് ജനങ്ങളാണ് അതുകൊണ്ടു തന്നെക്കൊണ്ട് ചെയ്യാവുന്നത് ചെയ്യുമെന്ന് അപ്പാനി ഉറപ്പു നല്‍കുന്നു. മതത്തിന്‍െ്‌റയും ജാതിയുടെയും പേരില്‍ എന്തിനാണ് തല്ലുകൂടുന്നത്. മനുഷ്യര്‍ തന്നെ പരസ്പരം പൂജിക്കണമെന്നും ശരത് ഒരു മാധ്യമത്തോട് വ്യക്തമാക്കി.
from mangalam.com https://ift.tt/2BtFkN0
via IFTTT
No comments:
Post a Comment