തൃശ്ശൂർ: മറ്റുസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെ ദുരിതാശ്വാസക്യാമ്പുകളിലേക്കെത്തിക്കുന്ന വസ്തുക്കൾക്ക് തീവണ്ടിയിൽ ലഗേജ് ചാർജും ബില്ലില്ലാത്തതിന് പിഴയും ഇൗടാക്കുന്നതായി ആക്ഷേപം. ഇതിനാൽ മറ്റുസംസ്ഥാനക്കാർ ദുരിതാശ്വാസസാധനങ്ങൾ കേരളത്തിലേക്ക് അയയ്ക്കുന്നതിൽനിന്ന് പിന്മാറുകയാണ്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് സന്നദ്ധസംഘടനകളും സുമനസ്സുകളും അരി ഉൾപ്പെടെയുള്ള സാധനങ്ങൾ തീവണ്ടിയിൽ കേരളത്തിലേക്ക് അയയ്ക്കുന്നുണ്ട്. വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സൗജന്യമായി സംഭരിച്ച വസ്തുക്കളാണ് ഇവയിലേറെയും. അതിനാൽ ഇതിന് ബില്ലോ മറ്റുരേഖകളോ ഉണ്ടാകാറില്ല. ഇങ്ങനെ വരുന്ന ഇനങ്ങൾക്ക് റെയിൽവേ വൻ പിഴയാണ് ഈടാക്കുന്നത്.തമിഴ്നാട് വഴി വരുന്ന തീവണ്ടികളിൽ അരി കൊണ്ടുപോകാനും അനുവദിക്കുന്നില്ല. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് അരി കള്ളക്കടത്ത് വ്യാപകമായിരുന്ന സമയത്ത് റെയിൽവേ സ്വീകരിച്ച നയമാണിത്. ഇത് തുടരുന്നതിനാൽ അരി കയറ്റില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് 25 കിലോഗ്രാമിന് 80 രൂപയാണ് ലഗേജ് ചാർജായി ഇൗടാക്കുന്നത്.നടപ്പാക്കുന്നത് നിയമംനിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. ദുരിതാശ്വാസവസ്തുക്കൾക്ക് ലഗേജ് ചാർജ് ഇളവുചെയ്യണമെങ്കിൽ പ്രത്യേക ഉത്തരവുകിട്ടണം. അത് ഇതേവരെ എത്തിയിട്ടില്ല. കേരള സർക്കാർ നൽകുന്ന അപേക്ഷ പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കുക.-റെയിൽവേ അധികൃതർ
from mathrubhumi.latestnews.rssfeed https://ift.tt/2BbZXwL
via
IFTTT
No comments:
Post a Comment