നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനിയുടെ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനിയുടെ പരാതി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നിന്നും ഏവരെയും ഞെട്ടിക്കുന്ന ഒരു പീഡന വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നാടക അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗസ്റ്റ് അധ്യാപകന്‍ തന്റെ ശരീരത്തില്‍ അനുമതിയില്ലാതെ സ്പര്‍ശിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഓഗസ്റ്റ് ഒന്നിനാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. ഒരു പരീക്ഷ സംഘടിപ്പിക്കാനെത്തിയ അധ്യാപകന്‍ തന്റെ ശരീര ഭാഗങ്ങള്‍ സ്പര്‍ശിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

പരീക്ഷയുടെ ഭാഗമായി അധ്യാപകനൊപ്പം വിദ്യാര്‍ത്ഥി അഭിനയിക്കേണ്ടതുണ്ടായിരുന്നു. ഈ സമയം അധ്യാപകന്‍ തന്നെ കടന്ന് പിടിക്കുകയും ശരീര ഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ സ്പര്‍ശിക്കുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ പറയുന്നു.



from mangalam.com https://ift.tt/2Ko7hEV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages