വെള്ളമിറങ്ങിത്തുടങ്ങി, ആളുകള്‍ വീടുകളിലേക്ക്.. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

വെള്ളമിറങ്ങിത്തുടങ്ങി, ആളുകള്‍ വീടുകളിലേക്ക്..

ആലുവ/കോഴിക്കോട്: പ്രളത്തിൽ കയറിയ വെള്ളംപൂർണമായി ഇറങ്ങിത്തുടങ്ങുന്നതിനു മുമ്പെ ആകുലതയോടെ വീടുകളിലേക്കു തിരിച്ചു പോവുകയാണ് ആളുകൾ. പലയിടങ്ങളിലും സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തികളിലാണ്. കോഴിക്കോട് താമരശ്ശേരിയിൽ വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാക്കിയെടുക്കാൻ 500 വൊളന്റിയർമാരെ ഇറക്കുമെന്നും രാഷ്ട്രീയ-സന്നദ്ധ സംഘടനകൾ അറിയിച്ചിരുന്നു. മിക്കയിടങ്ങളിലും വീട്ടുകാർ തന്നെ ചൂലും ബക്കറ്റുകളുമായി വെള്ളത്തിലൂടെ തന്നെ നടക്കുന്ന കാഴ്ചയാണുള്ളത്. തിരിച്ചെത്തുമ്പോൾ തങ്ങളുടെ വീടുകളിലെ അവസ്ഥകൾ കണ്ട് അമ്പരക്കുകയാണ് പലരും. കേരളത്തിന്റെ പല ഭാഗങ്ങളിലും തുടർച്ചയായുണ്ടായ ഉരുൾപ്പൊട്ടലിൽ പലരുടെയും വീടുകൾതകർന്നിട്ടുണ്ട്. ഭിത്തികളും വാതിലുകളും ജനലുകളും നിലം പതിച്ചിട്ടുണ്ട്. ചിലയിടങ്ങകളിൽ നാശനഷ്ടത്തെക്കാൾ കൂടുതൽ വീട്ടിൽ പടർന്നിരിക്കുന്ന ചെളിയും മണ്ണും വൃത്തിയാക്കാൻ ദിവസങ്ങളോളം വേണ്ടി വരുമെന്നതാണ്.പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി തുടങ്ങിയ ഗൃഹോപകരണങ്ങളും അലമാരകളും കട്ടിലും മറ്റും സുരക്ഷിതമായി വെക്കാനാകാതിരുന്നതിനാൽ ഇവയെല്ലാം നഷ്ടപ്പെട്ടവരേറെയാണ്. വെള്ളമിറങ്ങിയ വീടുകളുടെ അവസ്ഥകൾ ലൈവായി ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ നിരവധി പേർ പോസ്റ്റ് ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2OJ3zIH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages