നാട് വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ വനംമന്ത്രി ജര്‍മ്മനിയില്‍ ഓണാഘോഷ പരിപാടിയില്‍ ; കെ രാജുവിനെതിരേ കാനം രാജേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

നാട് വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ വനംമന്ത്രി ജര്‍മ്മനിയില്‍ ഓണാഘോഷ പരിപാടിയില്‍ ; കെ രാജുവിനെതിരേ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം :കൊടും പ്രളയത്തില്‍ സംസ്ഥാനം മുങ്ങിത്താഴുമ്പോള്‍ ജര്‍മ്മനിയില്‍ ഓണാഘോഷ പരിപാടിക്ക് പോയ വനംമന്ത്രി കെ രാജുവിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വെള്ളപ്പൊക്കത്തിന് മുമ്പേ തീരുമാനിച്ച യാത്രയാണെങ്കിലും സമയത്തിന്റെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ നിലപാട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും.

മന്ത്രിയുടെ യാത്രയില്‍ പാര്‍ട്ടിക്കു കടുത്ത അതൃപ്തിയുണ്ടെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ''മംഗള''ത്തോടു പറഞ്ഞു. തല സ്ഥാനത്ത് എത്തിയാലുടന്‍ അദ്ദേഹത്തില്‍ നിന്നും വിശദീകരണം തേടുമെന്നും മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ അറിയിക്കട്ടേയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രളയം രൂക്ഷമായ 16 ാം തീയതി പുലര്‍ച്ചെയാണ് കെ.രാജു യാത്ര തിരിച്ചത്. പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ കോട്ടയത്തിന്റെ ചുമതല ഏകോപിപ്പിക്കേണ്ട സമയത്ത് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി ജര്‍മ്മനിയില്‍ ആയിരുന്നു.

യാത്ര വിവാദമായതോടെ മന്ത്രിയെ പാര്‍ട്ടി തിരിച്ചു വിളിക്കുകയായിരുന്നു. നടപടി പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചെന്നാണ് വാദം. മന്ത്രിയുടെ നടപടി പാര്‍ട്ടിക്കും ഇടതുസര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന നിലപാടിലാണു നേതൃത്വം. രാജുവിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്ന സൂചനയാണു പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. അതേസമയം അച്ചടക്ക നടപടിയിലേക്കോ താക്കീതിലേക്കോ ഒതുക്കാനും സാധ്യതയുണ്ട്.

കോട്ടയത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്. ഇതു വിവാദമായതോടെ പാര്‍ട്ടി ഇടപെട്ട്, മന്ത്രിയെ തിരിച്ചുവിളിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇതുവരെ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.



from mangalam.com https://ift.tt/2MzUVyQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages