വന്‍കിട കമ്പനികളുമായി സഹകരിച്ച് ആലിബാബാ ഇന്ത്യയിലേയ്ക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

വന്‍കിട കമ്പനികളുമായി സഹകരിച്ച് ആലിബാബാ ഇന്ത്യയിലേയ്ക്ക്‌

മുംബൈ:ചൈനീസ് ഇ-കൊമേഴ്സ് ഭീമൻമാരായ ആലിബാബ ഇന്ത്യയിലെ വൻകിട കമ്പനികളുമായി കൈകോർക്കാൻ തയ്യാറെടുക്കുന്നു. ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയിൽ മൾട്ടി ചാനൽ റീട്ടെയിലിങ് ആണ് ആലിബാബ ലക്ഷ്യമിടുന്നത്. ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതിന്റെ ചുവടുപിടിച്ചാണ് നീക്കം എന്നതും ശ്രദ്ധേയം. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ, ഫ്യൂച്വർ റീട്ടെയിൽ തുടങ്ങിയ വൻകിട സ്ഥാപനങ്ങളുമായി കമ്പനി ചർച്ചകൾ നടത്തുകയാണ്. ഇവയിൽ ഒരു കമ്പനിയുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് ആലിബാബ ആലോചിക്കുന്നത്. കമ്പനികളിലെ ഓഹരി ഏറ്റെടുക്കുന്നതും ആലിബാബയുടെ പരിഗണനയിലുണ്ട്. മുഖ്യ എതിരാളികളായ ആമസോണിന് വെല്ലുവിളി ഉയർത്തി, ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയും രാജ്യത്തെ റീട്ടെയിൽ രംഗത്തെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. ആലിബാബയുടെ ചൈനയിലെ ഓൺലൈൻ ടു ഓഫ് ലൈൻ എന്ന ബിസിനസ് മാതൃക വിപുലീകരണ ആശയത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും കമ്പനി സാധ്യതകൾ തേടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഫ്യൂച്വർ ഗ്രൂപ്പ് ചെയർമാൻ കിഷോർ ബിയാനി ഒരു വിദേശ സംരംഭം കമ്പനിയിൽ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ആലിബാബയുടെ എതിരാളികളായ ആമസോൺ ഫ്യൂച്വർ ഗ്രൂപ്പിന്റെ ഓഹരികൾ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2L81UKt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages