ചെന്നൈ: നടൻ വിക്രമിന്റെ മകൻ ധ്രുവ് സഞ്ചരിച്ചിരുന്ന കാർ അകടത്തിൽപ്പെട്ടു. ചെന്നൈയിലെ തേനാംപേട്ടിൽ വച്ച് ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ധ്രുവ് ആണ് കാർ ഓടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ കാർ റോഡരുകിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളിൽ ഇടിച്ചു. ധ്രുവ് മദ്യപിച്ചിരുന്നുവെന്നും അതിനാൽ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ട്. അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വർമ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ധ്രുവ്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കാണ് വർമ.
from mathrubhumi.latestnews.rssfeed https://ift.tt/2ME2PE7
via
IFTTT
No comments:
Post a Comment