മോഡിയുടെ സന്ദര്‍ശനത്തില്‍ പോലീസ് റോഡിന് കുറുകേ കയര്‍ കെട്ടി; ആഡംബര ബൈക്കിലെത്തിയ യുവാവ് കുരുങ്ങി നിലത്തുവീണു ; കഴുത്തു പകുതിയി​ലേറെ മുറിഞ്ഞ് മരണമടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

മോഡിയുടെ സന്ദര്‍ശനത്തില്‍ പോലീസ് റോഡിന് കുറുകേ കയര്‍ കെട്ടി; ആഡംബര ബൈക്കിലെത്തിയ യുവാവ് കുരുങ്ങി നിലത്തുവീണു ; കഴുത്തു പകുതിയി​ലേറെ മുറിഞ്ഞ് മരണമടഞ്ഞു

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി പോലീസ് റോഡിനു കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ തിരുവനന്തപുരം കവടിയാറില്‍ നടന്ന സംഭവത്തില്‍ നന്തൻകോട് നളന്ദറോഡിൽ റോബിന്‍സണ്‍ എന്ന 21 കാരനാണ് മരണമടഞ്ഞത്. മൻമോഹൻ ബംഗ്ലാവിനു സമീപത്ത് പോലീസ് കെട്ടിയിരുന്ന കയര്‍ ശ്രദ്ധിക്കാതെ ബൈക്ക് ഓടിച്ചു പോയ യുവാവിന്റെ കഴുത്ത് കയറിൽ കുരുങ്ങി റോഡിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍ കഴുത്ത് പകുതിയിലേറെ മുറി‌‌‌‌‌‌‌‌‌‌ഞ്ഞ് മാറിയ നിലയില്‍ പൊലീസ് റെനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്നലെ തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഈ റൂട്ടിൽ കുറച്ചു നേരത്തേക്ക് ഗതാതഗനിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങൾ കടന്നു പോകാതിരിക്കാനായി പൊലീസ് റോഡിനു കുറുകെ കയർ വലിച്ചുകെട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപെടാതെ ബൈക്ക് ഓടിച്ചു പോകാൻ ശ്രമിക്കുമ്പോഴാണ് റെനി അപകടത്തിൽപെട്ടത്.

അത്യാധുനികമായ ഡ്യൂക്ക് ബൈക്കായിരുന്നു യുവാവ് ഉപയോഗിച്ചിരുന്നത്. രണ്ട് സ്ഥലത്ത് വച്ച് കൈകാട്ടിയിട്ടും യുവാവ് വാഹനം നിര്‍ത്താതെ പോ​യതാണ് അപകടത്തില്‍ പൊടാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. പോലീസ് കൈകാട്ടിയപ്പോള്‍ സാധാരണ നിലയിലുള്ള ചെക്കിംഗ് ആണെന്ന് കരുതി യുവാവ് ബൈക്ക് വെട്ടിച്ച് പോകാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കനത്ത മഴയെ തുടര്‍ന്ന് പ്രളയം നേരിടുന്ന കേരളത്തില്‍ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയിലായിരുന്നു പ്രധാനമന്ത്രി എത്തിയത്.

അതിനിടയില്‍ പ്രളയ ദുരന്തത്തില്‍ ചെങ്ങന്നൂരിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഒരു വിട്ടില്‍ ശരീരം തളര്‍ന്നു കിടന്ന യുവാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ വെള്ളം കയറിയതിനെ തുടര്‍ന്ന മുങ്ങിമരിച്ചു. ചെങ്ങന്നൂര്‍ മംഗലം കണ്ണാടലില്‍ വീട്ടില്‍ ശോശാമ്മാ ജോണ്‍ (90) ഇവരുടെ മകന്‍ ബേബി (75), ബേബിയുടെ മകന്‍ റെനി (30) എന്നിവരാണ് മരിച്ചത്. ഒരു നില വീട്ടിലായിരുന്നു ഇവര്‍ താമസിച്ചു വന്നിരുന്നത്. റെനി മുമ്പ് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. അതിനാല്‍ മുകളിലേക്ക് ആരും തന്നെ കയറിയിരുന്നില്ല. ഇന്നലെ വീണ്ടും ഇവിടേക്ക് എത്തിയപ്പോഴേക്കും മൂന്ന് പേരുടെ മരണം സംഭവിച്ചിരുന്നു. ബേബിയുടെ ഭാര്യ മാത്രമേ ജീവനോടെ ഉണ്ടായിരുന്നു. റെനിയുടെ മാതാവ് അന്നമ്മ അല്‍ഭുതകരമായി രക്ഷപെട്ടു.

വീടിന് മുകളിലേക്ക് കയറുവാന്‍ പുറത്ത് കൂടിയാണ് സ്റ്റെയര്‍കെയ്‌സ് ഉണ്ടായിരുന്നത്. വീട്ടിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ ഇതുവഴി രണ്ട് തവണ കടന്ന് പോയിരുന്നെങ്കിലും ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ഇവിടേക്ക് കയറുവാന്‍ കഴിഞ്ഞിരുന്നില്ല.



from mangalam.com https://ift.tt/2MXurEv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages