പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം-രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം-രാഹുല്‍ ഗാന്ധി

ന്യൂഡൽഹി:കേരളത്തിലെ പ്രളയം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.ട്വിറ്ററിലൂടെയാണ്രാഹുൽ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്.രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. Dear PM, Please declare #Kerala floods a National Disaster without any delay. The lives, livelihood and future of millions of our people is at stake. — Rahul Gandhi (@RahulGandhi) August 18, 2018 അതേസമയം കേരളത്തിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇടക്കാലാശ്വാസമായി കേരളത്തിന് 500 കോടി രൂപ അനുവദിച്ചു.പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അടിയന്തിര സഹായമായി 2000 കോടി ലഭ്യമാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. തുടർന്നാണ് 500 കോടി പ്രഖ്യാപിച്ചത്. കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിന് നേരത്തെ 100 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ 500 കോടി കൂടി ഇടക്കാലാശ്വാസമായി അനുവദിച്ചിരിക്കുന്നത്. Content HighLight: Kerala floods declare National Disaster: Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2nPHs7P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages