'ടീമിനകത്ത് നടന്ന ചര്‍ച്ച പരസ്യമായതില്‍ വിഷമമുണ്ട്; ഒരു ഘട്ടത്തില്‍ കേരളം വിടാന്‍ പോലും തോന്നി' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

'ടീമിനകത്ത് നടന്ന ചര്‍ച്ച പരസ്യമായതില്‍ വിഷമമുണ്ട്; ഒരു ഘട്ടത്തില്‍ കേരളം വിടാന്‍ പോലും തോന്നി'

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ കളിക്കാർ നൽകിയ കത്തിൽ കെ.സി.എയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സഞ്ജു വി സാംസൺ. കത്ത് പുറത്തായതിൽ വിഷമമുണ്ടെന്നും ടീമിനകത്ത് നടന്ന ചർച്ച എങ്ങിനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും സഞ്ജു പറഞ്ഞു. സച്ചിൻ ബേബിയെ മാറ്റിയാൽ പകരം ക്യാപ്റ്റനാകുമോ എന്ന ചോദ്യത്തിന് സഞ്ജു പ്രതികരിച്ചില്ല. രണ്ടു വർഷം മുൻപ് അച്ചടക്ക നടപടി നേരിടേണ്ടി വന്ന കാലമായിരുന്നു ജീവിത്തതിലെ ഏറ്റവും പരീക്ഷണ ഘട്ടം. ആ സമയത്ത് കേരളം വിട്ടു പോയാലോയെന്നും പോലും തോന്നി. പ്രശ്നങ്ങൾ തരണം ചെയ്ത് മുന്നോട്ടുപോകണമെന്ന് പിന്നീട് മനസ്സിലായെന്നും സഞ്ജു വ്യക്തമാക്കി. തിരുവനന്തപുരം പേരൂർക്കട ഗേൾസ് എച്ച്എസ്എസ് സ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ് നേടിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിനന്ദിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു സഞ്ജു. Read More:മെരിറ്റ് ഡേ ആഘോഷമാക്കി വിദ്യാർഥികൾ; ആവേശം പകർന്ന് സഞ്ജുവും സച്ചിൻ ബേബിയെ നായക സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യപ്പെട്ട് ടീമംഗങ്ങൾ ജൂലായിൽ കെ.സി.എയ്ക്ക് കത്തയച്ചിരുന്നു. സച്ചിൻ ബേബിയുടെ മോശം പെരുമാറ്റം കൊണ്ട് പല യുവതാരങ്ങളും മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നുണ്ടെന്നും സച്ചിൻ നായകനായി തുടർന്നാൽ കേരള ക്രിക്കറ്റിന് ഭാവിയിൽ വിജയങ്ങൾ നേടാനാകില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. സച്ചിൻ ബേബിയുടെ നേതൃത്വത്തിലാണ് കേരള ക്രിക്കറ്റ് ടീം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാർട്ടറിൽ കടന്നത്. കഴിഞ്ഞ രഞ്ജി സീസണിലായിരുന്നു അത്. Read More:അഹങ്കാരിയും സ്വാർത്ഥനുമായ സച്ചിൻ ബേബിയെ മാറ്റണം-കേരള ടീമിൽ പൊട്ടിത്തെറി Content Highlights: Sanju V Samson On Letter Agianst Sachin Baby Kerala Cricket


from mathrubhumi.latestnews.rssfeed https://ift.tt/2MlSeO8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages