സൗദിയിൽ മൽസ്യ വിപണന കേന്ദ്രത്തിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങുന്നു ; പുതിയ നിയമം ഏറെ ബാധിക്കുക മലയാളികളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

സൗദിയിൽ മൽസ്യ വിപണന കേന്ദ്രത്തിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങുന്നു ; പുതിയ നിയമം ഏറെ ബാധിക്കുക മലയാളികളെ

റിയാദ് : സൗദി അറേബ്യയിൽ മലയാളികൾ ഏറെ കയ്യേറിവെച്ചിരുന്ന മൽസ്യ വിപണന മേഖലയിലും സൗദി വൽക്കരണം ശതമാക്കാൻ ഒരുങ്ങുന്നു . ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായിട്ടാണ് മത്സ്യവിപണന മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നത് .

ഇതിന് മുന്നോടിയായി സൗദി അക്വാകൾച്ചർ സൊസൈറ്റിയുമായി ചേർന്ന് 'സമക്' എന്ന പേരിൽ രാജ്യവ്യാപകമായി അനേകം വിൽപന കേന്ദ്രങ്ങൾ തുറക്കാൻ തൊഴിൽ മന്ത്രാലയം പദ്ധതിയിടുന്നത് .ഈ വർഷം ഡിസംബർ അവസാനവാരത്തോടെ സൗദിയുടെ വിവിധ പ്രവിശ്യകളിലായി 100 ഓളം മത്സ്യവിൽപന കേന്ദ്രങ്ങൾ തുറക്കും .

ഇത് വഴി ആയിരക്കണക്കിന് സൗദി യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സൗദി ഫിഷറീസ് മേധാവി ഡോ. അലി അൽശൈഖി അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്ത് മത്സ്യമേഖലയിൽ 28,048 പേർ ഉപജീവനം തേടുന്നുവെന്നാണ് കണക്ക്. ഇവിടെ വിദേശികളാണ് കൂടുതലായി ജോലി നോക്കിയിരുന്നത് .

അടുത്തമാസം സെപ്റ്റംബർ 12 മുതൽ 12 സ്വകാര്യ മേഖലയിൽ സൗദി വൽക്കരണം പദ്‌ധതിയുമായി മുന്നോട്ടുപോകുമെന്ന് തൊഴിൽ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി .ആദ്യ പാദത്തിൽ ഇവിടെ 70 ശതമാനം സൗദി വൽക്കരണം ആയിരിക്കും നടപ്പാക്കുകയെന്നും തൊഴിൽ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി .



from mangalam.com https://ift.tt/2vqbpQp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages