പ്രളയബാധിതരെ സഹായിക്കാന്‍ ആലപ്പുഴയില്‍ മിനി ഹോസ്പിറ്റലുമായി വ്യോമസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

പ്രളയബാധിതരെ സഹായിക്കാന്‍ ആലപ്പുഴയില്‍ മിനി ഹോസ്പിറ്റലുമായി വ്യോമസേന

ആലപ്പുഴ: കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ആലപ്പുഴ ജില്ലയിൽ താത്കാലിക ആശുപത്രിയുമായി ഇന്ത്യൻ വ്യോമസേന. വ്യോമസേനയുടെ മൂന്നാം നമ്പർ ബറ്റാലിയൻ ദ്രുതകർമ സേനയാണ് ആശുപത്രിക്ക് രൂപം നൽകിയിരിക്കുന്നത്. എയർഫോഴ്സ് കമാൻഡർ അനുമേഹയുടെ നേതൃത്വത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും വിലയ എയർഫോഴ്സ് ടീമായ ഡൽഹിയിലെ ഹിന്തോൺ എയർഫോഴ്സാണ് ആലപ്പുഴയിലെ മുനിസിപ്പൽ മൈതാനത്ത് ആശുപത്രി സജ്ജമാക്കിയത്. തിരുവനന്തപുരത്ത് നിന്ന് 24-ന് ആലപ്പുഴയിലെത്തിയ സേന ആലപ്പുഴയ്ക്കുള്ള ഓണസമ്മാനമായാണ് ശനിയാഴ്ച പ്രവർത്തനം ആരംഭിച്ചത്. വെള്ളപ്പൊക്കവും പ്രളയവും ഏറ്റവുമധികം ദുരിതം വിതച്ചതിലൊരു ജില്ലയാണ് ആലപ്പുഴ. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. ശരതാണ് നാവിക സേന സജീകരിച്ച ആശുപത്രിയിലെ മെഡിക്കിൽ ക്യാമ്പുകൾ ക്യാമ്പുകൾ ഏകോപിപ്പിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ പകർച്ച വ്യാധി ഉൾപ്പെടെയുള്ളവ തടയുന്നതിനാണ് നാവിക സേനയുടെ ഈ നടപടി. വലിയ ആശുപത്രികളിൽ ലഭിക്കുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ആശുപത്രി സജീകരിച്ചിരിക്കുന്നത്. ഡെങ്കി, എലിപ്പനി തുടങ്ങി കന്നുകാലികളിൽ നിന്ന് പകരുന്ന രോഗങ്ങൾ ഉൾപ്പെടെ പരിശോധിക്കാനുള്ള സൗകര്യമുള്ള ലാബും നാവിക സേന ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, കിടപ്പ് രോഗികളെ പരിചരിക്കുന്നതിനായി പത്ത് കിടക്കകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പത്ത് പേരടങ്ങുന്ന നാവികസേന മെഡിക്കൽ ടീമിൽ അഞ്ച് മലയാളികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2MuApAp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages