തിരുവനന്തപുരം: അഖിലേന്ത്യാ മോട്ടാർ വാഹന പണിമുടക്കു ദിവസം തന്നെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചത് ജനങ്ങളെ വലച്ചു. അർദ്ധരാത്രി 12 മണിമുതൽ ഇതുവരെ കേരളത്തിലെ ഒരു കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഒറ്റ വണ്ടി പോലും ഓടിയിട്ടില്ല. മോട്ടോർവാഹന നിയമ ഭേദഗതിക്കെതിരെയാണ് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണി മുടക്കുന്നത്. ഇതേ ദിവസം തന്നെ കെ.എസ്.ആർ.ടി.സി സംയുക്ത യൂണിയനുകളുടെ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിനയായത്. കെ.എസ്.ആർ.ടി.സിയിലെ പരിഷ്കരണ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ രാവിലെ 11 മണിക്ക് സംയുക്ത ട്രേഡ് യൂണിയനുകൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച നടത്തുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LUILRz
via
IFTTT
No comments:
Post a Comment