നെടുങ്കണ്ടം: പുതിയതായി പണി കഴിപ്പിച്ച രണ്ടുനില വീടിന്റെ ആദ്യനില രണ്ടു മാസം പിന്നിടും മുമ്പ് ഭൂമി വിണ്ടുകീറിയതിനെ തുടര്‍ന്നു മണ്ണിനടിയിലായി. രണ്ടാം നില പൂര്‍ണ്ണമായും തകരുന്ന നിലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നെടുങ്കണ്ടം മാവടി തേനമാക്കല്‍ അപ്പച്ചന്റെ വീട് ഭൂമി വീണ്ടുകീറിയതിനെ തുടര്‍ന്ന് ചെരിഞ്ഞു കൊണ്ടിരിക്കുകയാണ്. അപകടം മുന്നില്‍കണ്ട് വീട്ടുകാര്‍ ഇവിടെ നിന്നും മാറി.
ഒരു മാസം മുമ്പാണ് വീട് പൂര്‍ത്തിയായി വീട്ടുകാര്‍ ഇവിടേയ്ക്ക് താമസം മാറിയത്. എന്നാല്‍ നാലു ദിവസം മുമ്പ് വീട്ടില്‍ വിള്ളല്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ മറ്റൊരിടത്തേക്ക് മാറുകയും ഗൃഹോപകരണങ്ങളും മറ്റും മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങള്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ഭൂമി വിണ്ടുകീറുകയും മണ്ണ് താഴേയ്ക്ക് ഇരുന്ന് ഒരു നില മുഴുവനായും മണ്ണിനടിയിലായി.
താമസിച്ചു തുടങ്ങിയപ്പോള്‍ തന്നെ വീട് ഇടിയുകയായിരുന്നു. അതേസമയം ഈ പ്രദേശത്ത് രണ്ടര കിലോമീറ്ററിനകത്ത് അനേകം ഇടത്താണ് ഭൂമി പിളര്‍ന്നു മാറിയിരിക്കുന്നത്. മാവടി കുഴികൊമ്പ് ഭാഗത്ത് രണ്ടാള്‍ താഴ്ചയിലേക്ക് ഭുമി ഇടിഞ്ഞു താണിരിക്കുകയാണ്. ഇവിടുത്തെ പല പ്രദേശങ്ങളിലെയും മണ്‍ഭിത്തികള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്.
from mangalam.com https://ift.tt/2BueKDm
via IFTTT
No comments:
Post a Comment