ഞായറാഴ്ചവരെ കനത്തമഴ: എട്ട്‌ ജില്ലകളിൽ ഇന്നും റെഡ് അലർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

ഞായറാഴ്ചവരെ കനത്തമഴ: എട്ട്‌ ജില്ലകളിൽ ഇന്നും റെഡ് അലർട്ട്

തിരുവനന്തപുരം: ഞായറാഴ്ചവരെ കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതിജാഗ്രത വേണ്ടതിനാൽ എട്ടുജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലർട്ടും മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എന്നാൽ 19, 20 തീയതികളിൽ മഴ കുറയാൻ സാധ്യതയുള്ളതായും കാലാവസ്ഥാനിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച റെഡ് അലർട്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കനത്തമഴയ്ക്ക് കാരണമായി ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിശക്ത ന്യൂനമർദമായി ഛത്തീസ്ഗഢിൽ കരയിലേക്ക് കടന്നിട്ടുണ്ട്. 19-ന് ബംഗാൾ ഉൾക്കടലിന്റെ വടക്കുഭാഗത്ത് വീണ്ടും ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ട്. എന്നാൽ, ഇത് കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഈ എടവപ്പാതിയിൽ ഇതുവരെ 38 ശതമാനം അധികമഴയാണ് കേരളത്തിൽ ലഭിച്ചത്. ഇടുക്കി ജില്ലയിൽ 84 ശതമാനം അധികമഴ പെയ്തു. പാലക്കാട് 70 ശതമാനവും മലപ്പുറത്ത് 50 ശതമാനവും കോട്ടയത്ത് 47 ശതമാനവും അധികമഴ പെയ്തു. ഇടുക്കിയിൽ കഴിഞ്ഞ മൂന്നുദിവസത്തിനകമാണ് 25 ശതമാനത്തോളം അധികം മഴ കിട്ടിയത്. വടക്കൻ കേരളത്തിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലും തെക്കൻ കേരളത്തിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റുവീശാം. മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2MtGa0p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages