ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പ എടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡി യുകെയില്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. വായ്പ തട്ടിപ്പു കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വജ്രവ്യാപാരിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കണമെന്ന യുകെയോട് സിബിഐ ആവശ്യപ്പെട്ടു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ കേസില്‍ നീരവ് മോഡിയും, ബന്ധുവായ മെഹുല്‍ ചോക്‌സിയും പ്രതികളാണ്. ഈ മാസം ആദ്യം യുകെയില്‍ രാഷ്ട്രീയ അഭയം തേടിയ നീരവ് മോഡിയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യം ഉയര്‍ത്തിയിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു നീരവ് മോഡിയെ വിട്ടുനല്‍കണമെന്ന അപേക്ഷയുമായി ആഭ്യന്തര നയതന്ത്ര രേഖകള്‍ ഉള്‍പ്പെടെ കൈമാറിയതായി വിദേശകാര്യസഹമന്ത്രി വി.കെ സിങ് പാര്‍ലമെന്‍്‌റില്‍ വ്യക്തമാക്കി. യുകെയില്‍ അഭയം തേടുന്ന ഇന്ത്യയില്‍ നിന്നുള്ള 29 -ാമത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളാണ് നീവര് മോഡി. കഴിഞ്ഞ 16 വര്‍ഷത്തിനിടെ പിടികിട്ടാപ്പുള്ളികളെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ഒമ്പതു അപേക്ഷകളും യുകെ തള്ളിയിരുന്നു.
from mangalam.com https://ift.tt/2w95CxS
via IFTTT
No comments:
Post a Comment