തിരുവനന്തപുരം : നാടാകെ പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ ഓണാഘോഷ പരിപാടികള്‍ക്കായി ജര്‍മ്മനിയിലേയ്ക്ക് പോയ മന്ത്രി കെ.രാജുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി തിരികെയുള്ള യാത്രയിലാണെന്നും തിരിച്ചെത്തിയശേഷം തുടര്‍ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കാനം വ്യക്തമാക്കി.
വെള്ളപ്പൊക്കത്തിനു മുന്നേ തീരുമാനിച്ച യാത്രയാണ് ഇത്. എങ്കിലും ആ സമയത്ത് പോയതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം പരസ്യമായി സംവാദം ചെയ്യേണ്ടതില്ലെന്നും കാനം പറഞ്ഞു.
കോട്ടയം ജില്ലയുടെ രക്ഷാ ദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതലയുളള ആളായിരുന്നു വനംമന്ത്രി രാജു. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കെ രക്ഷാ ചുമതല ഏകോപിപ്പിക്കേണ്ട മന്ത്രി ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശയാത്ര നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ജര്‍മ്മനിക്ക് പോയത്.
from mangalam.com https://ift.tt/2nRoldT
via IFTTT
No comments:
Post a Comment