വിദേശ ധനസഹായം: കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

വിദേശ ധനസഹായം: കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയില്‍

ന്യൂഡൽഹി: പ്രളയബാധിത കേരളത്തിന്റെ പുനർനിർമാണത്തിന് വിദേശ ധനസഹായം നിഷേധിച്ച കേന്ദ്രസർക്കാർ നിലപാടിനെതിരെ സി പി ഐ നേതാവ് ബിനോയ് വിശ്വം സുപ്രീം കോടതിയിൽ ഹർജി നൽകി. നാശനഷ്ടം കണക്കാക്കുന്നതിനു മുമ്പ് സഹായം നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് രാജ്യസഭാ എം പി കൂടിയായ ഹർജിക്കാരൻ ആരോപിച്ചു. പ്രളയം മൂലമുണ്ടായ ആകെ നാശനഷ്ടങ്ങൾ കണക്കാക്കേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ വിദേശസഹായം വേണോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്രത്തിന് തീരുമാനമെടുക്കാനാവൂ. നിലവിൽ കേരളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ സാഹചര്യത്തിൽ വിദേശസഹായം ആവശ്യമില്ലെന്ന് നിലപാടു സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ബിനോയ് വിശ്വം ഹർജിയിൽ പറയുന്നു. ദുരന്തങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങളുടെ കണക്ക് കൃത്യമായി കണക്കാക്കണമെന്ന് 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരു നടപടി ഇതുവരെ ഉണ്ടായിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിനു മുമ്പേ വിദേശസഹായം വേണ്ടെന്നു വയ്ക്കുന്നത് ദുരന്തനിവാരണ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് ബിനോയ് വിശ്വത്തിന്റെ വാദം. content highlights:CPI MP Binoy Viswam files plea against Central govt stand on Foreign aid


from mathrubhumi.latestnews.rssfeed https://ift.tt/2BHvQxu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages