മലപ്പുറം: മേലാറ്റൂർ എടയാറ്റൂരിൽ ഒമ്പതുവയസ്സുകാരനെ പ്രളയസമയത്ത് പുഴയിലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരൻ മുഹമ്മദാണ് അറസ്റ്റിലായത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. ഇയാളെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലാംക്ലാസ് വിദ്യാർഥിയും മംഗലത്തൊടി അബ്ദുൾ സലീം-ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് മുഹമ്മദ് പുഴയിലെറിഞ്ഞത്.ആനക്കയം പാലത്തിനു മുകളിൽനിന്ന് കടലുണ്ടി പുഴയിലേക്കാണ് ഇയാൾ കുട്ടിയെ പ്രളയസമയത്ത് വലിച്ചെറിഞ്ഞത്. മാതാപിതാക്കളിൽനിന്നു പണം തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. ഈ മാസം പതിമൂന്നു മുതൽ ഷഹീനെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതോടെ ഇയാൾ ഷഹീനെ പുഴയിലേക്ക് എറിയുകയായിരുന്നു. കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നാട്ടുകാർ സംഘടിപ്പിച്ചിരുന്നു. ഈ സമരങ്ങളിലെല്ലാം മുഹമ്മദ് പങ്കെടുക്കുകയും ചെയ്തിരുന്നു.കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ പുഴയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുകയാണ്. രണ്ടുലക്ഷം രൂപ കുട്ടികളുടെ മാതാപിതാക്കളിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് മുഹമ്മദ് പോലീസിനോടു പറഞ്ഞു.ബൈക്കിൽ കുട്ടിക്കൊപ്പം മുഹമ്മദ് പോകുന്നതിന്റെ സിസി ടി വി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. content highlights:Man arrested for throwing nephew into river during flood
from mathrubhumi.latestnews.rssfeed https://ift.tt/2BL0vKl
via
IFTTT
No comments:
Post a Comment