കേച്ചേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ബംഗാളില്‍, പോലീസ് തിരിച്ചെത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

കേച്ചേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ബംഗാളില്‍, പോലീസ് തിരിച്ചെത്തിച്ചു

കുന്നംകുളം: കേച്ചേരിയിൽനിന്ന് കാണാതായ പെൺകുട്ടിയുമായി പോലീസ് കുന്നംകുളത്ത് തിരിച്ചെത്തി. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അന്വേഷണ സംഘമെത്തിയത്. ബംഗാളിന്റെ അതിർത്തി ഗ്രാമമായ മുർഷിദാബാദിലെ ജലങ്കി ബസാറിലെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഡീഷണൽ എസ്.ഐ. ഹക്കീം, എ.എസ്.ഐ. എഫ്. ജോയ് എന്നിവരോടൊപ്പം വീട്ടുകാരും ഇവിടേക്ക് പോയിരുന്നു. സ്റ്റേഷനിൽ എത്തിച്ച് കുട്ടിയുടെ മൊഴിയെടുത്തു. അസ്വാഭാവികമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ശാരീരിക പരിശോധനയും നടത്തുന്നുണ്ട്. 26-ന് രാവിലെ വീട്ടിൽ നിന്ന് കോളേജിലേക്ക് പോയ പെൺകുട്ടിയെയാണ് കാണാതായത്. ബംഗാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് പെൺകുട്ടി യാത്രചെയ്തത്. Content Highlights:girl who went missing from kecheri, found in bengal.


from mathrubhumi.latestnews.rssfeed https://ift.tt/2vhzFUK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages