ഓക്‌ലാൻഡ്: ന്യൂസീലൻഡിൽ വീടുവാങ്ങൽ ഇനി വിദേശികൾക്ക് എളുപ്പമാവില്ല. ഓസ്ട്രേലിയ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നൊഴികെയുള്ളവർ രാജ്യത്ത് വീട് വാങ്ങുന്നത് ന്യൂസീലൻഡ് പാർലമെന്റ് നിയമംവഴി നിയന്ത്രിക്കുന്നു. നാട്ടുകാർക്ക് കൂടുതൽ എളുപ്പത്തിലും താങ്ങാവുന്ന വിലയിലും വീട് വാങ്ങാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.സ്വതന്ത്ര വ്യാപാര കരാറുള്ളതുകൊണ്ടാണ് ഓസ്ട്രേലിയ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കിയത്. പലിശക്കുറവ്, ലഭ്യതക്കുറവ്, കുടിയേറ്റം എന്നിവ കാരണം അടുത്തകാലത്തായി നാട്ടുകാരായ പലർക്കും ന്യൂസീലൻഡിൽ വീട് വാങ്ങൽ വലിയ ഭാരമായിരുന്നു.പൂർണമായി നിരോധിക്കുകയല്ലെന്നും വിദേശികൾ വൻതോതിൽ വസ്തുവകകൾ സ്വന്തമാക്കുന്നത് നിയന്ത്രിക്കുകമാത്രമാണ് ഉദ്ദേശ്യമെന്നും ന്യൂസീലൻഡ് വ്യാപാര-സാമ്പത്തികകാര്യ മന്ത്രി ഡേവിഡ് പാർക്കർ പറഞ്ഞു. 57 -നെതിരെ 63 -വോട്ടിനാണ് ബിൽ ബുധനാഴ്ച പാർലമെന്റ് പാസാക്കിയത്. പഴയ വീടുകൾ വാങ്ങുന്നതിനെയാണ് നിയമം ബാധിക്കുക. പുതിയ അപ്പാർട്ട്മെന്റുകളിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ല. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സമ്പന്നർ അടുത്തിടെയായി ന്യൂസീലൻഡിൽ വൻതോതിൽ വസ്തുക്കൾ സ്വന്തമാക്കിയിരുന്നു. രാജ്യത്ത് 10 വർഷത്തിനിടെ വസ്തുവില 60 ശതമാനത്തോളമാണ് വർധിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2KZkrsc
via
IFTTT
No comments:
Post a Comment