കരിപ്പൂർ: പാകിസ്താനിലെ കറാച്ചിയിൽനിന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി പ്രത്യേക വിമാനം കോഴിക്കോട്ടെത്തി. വിഷൻ എയർവേയ്‌സിന്റെ പ്രത്യേക കാർഗോ വിമാനമാണ് 16 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി കോഴിക്കോട്ടെത്തിയത്.കറാച്ചിയിൽനിന്ന് നേരിട്ട് കോഴിക്കോട്ടെത്താൻ സാധിക്കാത്തതിനാൽ അബുദാബി വഴിയാണ് വിമാനം കോഴിക്കോട്ടെത്തിയത്. ബുധനാഴ്ച രാവിലെ 11.30-നാണ് വിമാനമെത്തിയത്. കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കിയശേഷം ഇവ കോഴിക്കോട് സ്വദേശിയായ പ്രദീപ്‌കുമാർ എന്നയാൾക്ക് കൈമാറി. ട്രോമാകെയർ സംഘടനയ്ക്കുവേണ്ടിയാണ് ഇയാൾ സാധനങ്ങൾ ഏറ്റുവാങ്ങിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2o2Tuv2
via
IFTTT
No comments:
Post a Comment