ന്യുഡല്‍ഹി: മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം അരുണ്‍ ജെയ്റ്റലി ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ തിരിച്ചെത്തി. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചുമതലകളില്‍ നിന്നെല്ലാം മാറി നിന്ന ജെയ്റ്റലി ഇന്നാണ് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ എത്തി വീണ്ടും ചുമതലയേറ്റത്. കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹം തിരികെ ഏറ്റിട്ടുണ്ട്.
മേയ് 14ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അരുണ്‍ ജെയ്റ്റലി പിന്നീട് വിശ്രമത്തിലായിരുന്നു. ഈ സമയം റെയില്‍വേമന്ത്രി പിയൂഷ് ഗോയലിനാണ് ചുമതല കൈമാറിയിരുന്നത്. വകുപ്പുകള്‍ ജെയ്റ്റലിയെ തിരികെ ഏല്പിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങിയിരുന്നു.
വിശ്രമ ജീവിതത്തിലായിരുന്നുവെങ്കിലും സമൂഹമാധ്യമങ്ങളിലും ബ്ലോഗിലും ജെയ്റ്റലി സജീവമായിരുന്നു. സര്‍ക്കാര്‍ വെല്ലുവിളി നേരിട്ട ഘട്ടങ്ങളിലെല്ലാം ശക്തമായ പിന്തുണയുമായി ജെയ്റ്റലി എത്തിയിരുന്നു. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍, അടിയന്തരാവസ്ഥയുടെ നാല്പതാണ്ട്, പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയം, റഫേല്‍ യുദ്ധവിമാന ഇടപാട്, ജി.എസ്.ടി തുടങ്ങഇയ വിഷയങ്ങളിലെല്ലാം ജെയ്റ്റലി നിലപാട് വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഈ മാസം ഒമ്പതിന് നടന്ന രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടപ്പിലും അദ്ദേഹം പങ്കെടുത്തിരുന്നു.
from mangalam.com https://ift.tt/2BLMGvw
via IFTTT
No comments:
Post a Comment