മൃതദേഹങ്ങള്‍ക്കായി ഒരു ആഡംബര ഹോട്ടല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

മൃതദേഹങ്ങള്‍ക്കായി ഒരു ആഡംബര ഹോട്ടല്‍

ആഡംബര ഹോട്ടലില്‍ സുഖജീവിതം നയിക്കണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും. ജപ്പാനിലെ ഒസാകയിലുള്ള ഒരു ആഡംബര ഹോട്ടല്‍ ഉണ്ട്. മരണാനന്തരം മൃതദേഹങ്ങളെ പ്രവേശിപ്പിക്കുന്ന ഒരു ആഡംബര ഹോട്ടലാണ് ഇത്. ജപ്പാനിലെ ഒസാകയിലുള്ള ആഡംബര ഹോട്ടലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത് ദി ഹോട്ടല്‍ റിലേഷന്‍ അല്ലെങ്കില്‍ 'ഇതായി ഹോട്ടേരു' എന്നാണ് ഇതിന്റെ പേര്. ഈ ആഡംബര ഹോട്ടലില്‍ മൃതശരീരം സൂക്ഷിച്ചുവയ്ക്കുന്നത് ജപ്പാനിലെ ഒരു പ്രവണതയായി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

ജപ്പാനില്‍ ശ്മശാനങ്ങള്‍ വളരെ കുറവാണ്. ഉള്ള ശ്മശാനങ്ങള്‍ വളരെയധികം അകലത്തിലുമാണ്. ഒരു മൃതദേഹം ശ്മശാനങ്ങളില്‍ എത്തുന്ന സമയത്ത്, മറ്റ് സംസ്‌കാരചടങ്ങുകള്‍ നടക്കുകയാണെങ്കില്‍, എത്തിക്കുന്ന മൃതശരീരം സൂക്ഷിക്കുന്നതിന് ഗ്ലാസ് കൊണ്ട് ആവരണം ചെയ്ത പ്രത്യേക പെട്ടിയുണ്ട്. ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുമാണുള്ളത്. ഇടത്തരം മുറികളും പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്. ജപ്പാനിലെ ജനസംഖ്യയില്‍ കൂടുതലും പ്രായമുള്ളവരാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുന്നതിനാല്‍ ശ്മശാനങ്ങളില്‍ മരണദിനം തന്നെ ചടങ്ങുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.



from mangalam.com https://ift.tt/2nZKE0K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages