പ്രളയക്കെടുതിയില്‍ കേരളം: നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

പ്രളയക്കെടുതിയില്‍ കേരളം: നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട്: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ജനങ്ങൾ കൊടും ദുരിതത്തിൽ. പലയിടങ്ങളിലും മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും തുടരുകയാണ്. കോഴിക്കോട് മാവൂർ ഊർക്കടവിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. കൂടരഞ്ഞിയിൽ പനയ്ക്കാച്ചാലിലുണ്ടായ ഉരുൾപൊട്ടലിൽ ഒരുകുട്ടി മരിച്ചു. കൽപ്പിനി തയ്യിൽ പ്രകാശിന്റെ മകൻ പ്രവീൺ(10) ആണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. തൃശ്ശൂർ വെറ്റിലപ്പാറയിലുണ്ടായ ഉരുൾപൊട്ടലിലിലും ഒരാൾ മരിച്ചു.പൂമലയിൽ വീട് തകർന്നുവീണ് രണ്ടുപേർ മരിച്ചു. മലപ്പുറം എടവണ്ണ കൊളപ്പാട് ഉരുൾപൊട്ടി ഒരാൾ മരിച്ചു. നിഷ(26) ആണ് മരിച്ചത്. പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടലിൽ 8 പേർ മരിച്ചു. നിരവധിയാളുകളാണ് സംസ്ഥാനത്തിന്റെ പലഭാഗത്തായി കുടുങ്ങിക്കിടക്കുന്നത്. കൂടാതെ പതിനായിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽനിന്ന് വെള്ളം വലിയ അളവിൽ പുറത്തേക്ക് ഒഴുക്കിക്കളയുന്നുണ്ട്. ബസ്, ട്രെയിൻ,വ്യോമഗതാഗതം പലയിടത്തും തകരാറിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ശനിയാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. മിക്കയിടത്തെയും വൈദ്യുത വാർത്താ വിനിമയ മാർഗങ്ങൾ തകരാറിലാണ്. പത്തനംതിട്ട പത്തനംതിട്ടയിൽ നൂറുകണക്കിന് ആളുകളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കോന്നിയിൽ പലഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പമ്പനദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ള യാത്ര ഒഴിവാക്കാൻ തീർഥാടകർക്ക് ശബരിമല ടെമ്പിൾ ഫെയ്സ്ബുക്ക് പേജിൽ നിർദേശമുണ്ട്. എൻ ഡി ആർ എഫിന്റെ രണ്ടുസംഘവും സൈന്യത്തിന്റെ ഒരുസംഘവും രക്ഷാപ്രവർത്തനത്തിനു പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ നാനൂറോളം രോഗികൾ കുടുങ്ങിക്കിടക്കുന്നു. ഡോക്ടർമാർക്ക് ഇവിടേക്ക് എത്താനാവുന്നില്ല. തിരുവല്ല- എറണാകുളം ഭാഗത്തേക്കുള്ള എം സി റോഡ് അടച്ചു കോഴിക്കോട് കോഴിക്കോട് കുടരഞ്ഞി പനയ്ക്കച്ചാലിൽ മൂന്നുതവണ ഉരുൾപൊട്ടി. കോഴിക്കോട് മാവൂർ ഊർക്കടവിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു കൂടരഞ്ഞിയിൽ പനയ്ക്കാച്ചാലിലുണ്ടായ ഉരുൾപൊട്ടലിൽ ഒരുകുട്ടി മരിച്ചു തൃശ്ശൂർ തൃശ്ശൂർ വെറ്റിലപ്പാറയിലുണ്ടായ ഉരുൾപൊട്ടലിലിലും ഒരാൾ മരിച്ചു.പൂമലയിൽ വീട് തകർന്നുവീണ് രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ആലത്തൂർ വീഴ്മല ഭാഗത്ത് ഉരുൾപൊട്ടി, ആളപായമില്ല. പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വടക്കഞ്ചേരിയിൽ മണ്ണിടിഞ്ഞു. മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടിയിട്ടുണ്ട്. ചാലക്കുടിയിൽ ജാഗ്രതാനിർദേശം. ചാലക്കുടി നഗരത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ഉരുൾപൊട്ടൽ കുറാഞ്ചേരിയിൽ അഞ്ചുകുടുംബങ്ങളെ കാണാതായി. തൃശൂരിൽനിന്നു പാലക്കാട് പോകാനുള്ള കുതിരാൻ തുരങ്കം അടച്ചു. ഷൊർണൂർ വഴി പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാൽ ഗതാഗതം സ്തംഭിച്ചു. കോയമ്പത്തൂർ എയർപോർട്ടിലിറങ്ങിയ വിദേശ മലയാളികൾക്ക് നാട്ടിലെത്താൻ സാധിക്കുന്നില്ല. എറണാകുളം ആലുവ റെയിൽവേ പാലത്തിനു സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നിരിക്കുകയാണ്. ഇതേ തുടർന്ന് എറണാകുളം-ചാലക്കുടി റൂട്ടിൽ ഗതാഗതം നിർത്തിവച്ചു. മുട്ടം യാഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചി മെട്രോ സർവീസ് താത്കാലികമായി നിർത്തിവച്ചു. ആലുവ-അങ്കമാലി റോഡിൽ വെള്ളം കയറി വാഹനഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. പെരിയാറിനു തീരത്തുള്ള ഫ്ളാറ്റുകളുടെ മുകൾ നിലയിൽ നിരവധിയാളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണ സേന രംഗത്തുണ്ട്. എറണാകുളം നോർത്ത് പറവൂർശ്രീനാരായണ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിലെ കുട്ടികൾ കുടുങ്ങിക്കിടക്കുന്നു. വയനാട് താമരശ്ശേരി ചുരം - കോഴിക്കോട്, നിരവിൽ പുഴ-കുറ്റ്യാടി - കോഴിക്കോട്, മാനന്തവാടി - പേര്യ - കണ്ണൂർ റൂട്ടുകളിൽ വെള്ളം കയറി ഗതാഗത തടസ്സം. ഈങ്ങാപ്പുഴയിലും, നിരവിൽപ്പുഴയിലും, തലപ്പുഴ ചുങ്കം, പേര്യ, കുഴി നിലം എന്നിവിടങ്ങളിലുംവെള്ളം കയറി വള്ളിയൂർകാവ്, ചൂട്ടക്കടവ്,താഴെയങ്ങാടി, പെരുവക എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ചയെക്കാളും വെള്ളം കയറിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ 9 മണിയോടെ നിലവിലുള്ള 255 സെന്റി മീറ്ററിൽനിന്ന് 285 സെന്റി മീറ്റർ വരെ ഘട്ടം ഘട്ടമായി ഉയർത്തുമെന്ന് ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും നിർദേശമുണ്ട്. ഇടുക്കി ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിൽ ജാഗ്രതാ നിർദേശം മലപ്പുറം മുന്നിയൂർ കുന്നത്തുപറമ്പ് കടലുണ്ടിപ്പുഴയിൽ ഒരു കുട്ടിയെ കാണാതായി. മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി. മലപ്പുറം എടവണ്ണ കൊളപ്പാട് ഉരുൾപൊട്ടി ഒരാൾ മരിച്ചു. നിഷ(26) ആണ് മരിച്ചത്. പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടൽ.നാലുപേർ മരിച്ചു അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടി. ഭവാനിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. കണ്ണൂർ കണ്ണവം വനത്തിനുള്ളിൽ ഉരുൾപൊട്ടൽ. പ്രദേശത്തെ കുടുംബത്തെ ഒഴിപ്പിക്കുന്നു. ചിറ്റാരിപ്പറമ്പ് ടൗണിൽ വെള്ളം കയറി. തലശ്ശേരി- കൊട്ടിയൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} content highlights:Flood situation Worsens in kerala


from mathrubhumi.latestnews.rssfeed https://ift.tt/2MzxHZP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages