തിരുവനന്തപുരം: സൈനിക വേഷം ധരിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചയാളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ഉണ്ണി എസ് നായർ എന്നയാളാണ് ഫെയ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സൈബർ പോലീസ് കണ്ടെത്തി. ഇയാൾ മുൻ സൈനികനാണെന്നും ഇപ്പോൾ ഡിഫൻസ് സെക്യൂരിറ്റി കോറിലാണ് പ്രവർത്തിക്കുന്നതെന്നാണ് കരുതുന്നതെന്നും പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട്വ്യക്തമാക്കി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആൾമാറാട്ടം, പൊതുജനശല്യം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കും. ഇതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. Imposter wearing Army combat uniform in video spreading disinformation about rescue & relief efforts. Every effort by all & #IndianArmy aimed to overcome this terrifying human tragedy.Forward disinformation about #IndianArmy on WhatsApp +917290028579. We are at it #KeralaFloods pic.twitter.com/ncUR7tCkZW — ADG PI - INDIAN ARMY (@adgpi) August 19, 2018 മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടു സൈനിക വേഷത്തിൽ ഒരാൾ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇയാൾ സൈനികനല്ലെന്നു വ്യക്തമാക്കി കരസേന രംഗത്തെത്തിയതോടെയാണ് സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയത്. ഞായറാഴ്ച രാവിലെയാണു വിവിധ ഗ്രൂപ്പുകളിൽ വിഡിയോ പ്രചരിച്ചത്. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. സംസ്ഥാന ഭരണം നഷ്ടമാകുമെന്നു ഭയന്നു പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി സർക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന.
from mathrubhumi.latestnews.rssfeed https://ift.tt/2MIapka
via
IFTTT
No comments:
Post a Comment