കൊച്ചി: പ്രളയ ദുരിതത്തിൽപ്പെട്ട കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം നൽകരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്ന രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മഹാപ്രളയത്തിൽ പെട്ട നിരവധിയാളുകളെ രക്ഷപ്പെടുത്തിയത് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുകയും അവർക്ക് 3000 രൂപ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് അഭ്യർഥനയുമായി ഫോർട്ട് കൊച്ചി സ്വദേശിയായ ഖായിസ് ഫെയ്സ്ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. "ഞാൻ ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണ്. വാപ്പ പണിയെടുത്തത് ഹാർബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്. ഇന്നലെ എന്റെ കൂട്ടുകാർക്കൊപ്പം ബോട്ടുമായി രക്ഷാപ്രവർത്തനത്തിനു പോയിരുന്നു. അതിൽ പങ്കെടുത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നുവെന്നും" ഖയസ് വീഡിയോയിൽ പറയുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് മൂവായിരം രൂപവച്ച് കൊടുക്കുന്നുവെന്ന് അറിഞ്ഞതിൽ സങ്കടമുണ്ടെന്നുംഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് വേണ്ടെന്നും ഖയസ് വീഡിയോയിൽ പറയുന്നു. അതേസമയം നഷ്ടപ്പെട്ട അല്ലങ്കിൽ കേടായ ബോട്ടുകൾ റിപ്പയർ ചെയ്തു തരുമെന്നു പറഞ്ഞത് വളരെ നല്ല കാര്യമാണെന്നും ഖായിസ് പറയുന്നുണ്ട്. ഇതിനോടകം 28000ൽ അധികം തവണയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. നാലുലക്ഷത്തിൽ അധികം ആളുകൾ വീഡിയോ കണ്ടിട്ടുമുണ്ട്. Content highlighsts:Dont give money for rescuing brothers and sisters says rescuer to Chief minister
from mathrubhumi.latestnews.rssfeed https://ift.tt/2PhKmPv
via
IFTTT
No comments:
Post a Comment