കേരളത്തിന് സഹായഹസ്തവുമായി നടികര്‍സംഘം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

കേരളത്തിന് സഹായഹസ്തവുമായി നടികര്‍സംഘം

ചെന്നൈ:പ്രളയ കെടുതികളിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തെന്നിന്ത്യൻ നടികർസംഘം.കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നൽകാൻ തീരുമാനിച്ചു. പ്രസിഡന്റ് എം. നാസറിന്റെ അധ്യക്ഷതയിൽ ഞായറാഴ്ചചേർന്ന പ്രത്യേക പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം.യോഗത്തിൽ സംഘത്തിന്റെ ട്രഷറർ കാർത്തി, കമ്മിറ്റി അംഗങ്ങളായ നടൻ പശുപതി, ശ്രീമൻ, അജയ് രത്നം, മനോബാല, നടി നളിനി, സംഗീത, സോണിയതുടങ്ങിയവർ പങ്കെടുത്തു. താരസഹോദരൻമാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പേരിലാണ് സംഭാവന നൽകിയത്. നടനും മക്കൾ നീതി മയ്യം നേതാവുകൂടിയായ കമൽഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2B3rAIn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages