കൊച്ചി: സംസ്ഥാനം നേരിടുന്ന മഴക്കെടുതി വിലയിരുത്താനും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ എത്തി. ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും. ഇടുക്കി ഡാം, ചെറുതോണിയുടെ പരിസരപ്രദേശങ്ങൾ, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയശേഷം ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങൾക്കു മുകളിലൂടെയും സഞ്ചരിക്കും. ഉച്ചയ്ക്ക് 2.30ന് തിരിച്ച് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, 2.35ന് പറവൂർ താലൂക്കിലെ ക്യാമ്പിലേക്ക് റോഡ് മാർഗം പോകും. നാലു മണി വരെ ക്യാമ്പുകൾ സന്ദർശിക്കും. വൈകീട്ട് 4.25ന് സിയാൽ ഓഫീസിലെത്തുന്ന രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി അഞ്ചുമണിക്ക് ഗോൾഫ് ഹൗസിൽ ചർച്ച നടത്തും. വൈകിട്ട് 6.10ന് കൊച്ചി എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും. content highlights:Rajnath singh reaches kerala to assess the flood situation
from mathrubhumi.latestnews.rssfeed https://ift.tt/2P33lNx
via
IFTTT
No comments:
Post a Comment