ജക്കാർത്ത: കണ്ണിനേറ്റ പരിക്ക് വഷളായതിനെ തുടർന്ന് ഇന്ത്യയുടെ ബോക്സിങ് താരം വികാസ് കൃഷ്ണൻ ഏഷ്യൻ ഗെയിംസ് സെമി ഫൈനൽ മത്സരത്തിൽ നിന്ന് പിന്മാറി. ഇതോടെ വികാസിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 7:30-നായിരുന്നു 75 കിലോഗ്രാം വിഭാഗത്തിൽ കസാഖിസ്ഥാന്റെ അമാൻകുൽ അബിൽഖാനുമായുള്ള വികാസിന്റെ സെമി ഫൈനൽ മത്സരം. എന്നാൽ ഇന്ന് വികാസിന് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ടീം ഡോക്ടർമാർ വിധിക്കുകയായിരുന്നു. നേരത്തെ നടന്ന മത്സരങ്ങൾക്കിടെയാണ് 26-കാരന് ഇടത്തേ കൺപോളയ്ക്ക് പരിക്കേറ്റത്. മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നെങ്കിലും തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്സർ എന്ന റെക്കോർഡ് സ്വന്തമാക്കാൻ വികാസിനായി. 2010-ൽ 60 കിലോഗ്രാം വിഭാഗത്തിൽ സ്വർണവും 2014-ൽ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ വെങ്കലവും വികാസ് സ്വന്തമാക്കിയിരുന്നു. പ്രീക്വാർട്ടർ മത്സരത്തിലും ഈ പരിക്ക് വെച്ചാണ് വികാസ് മത്സരിച്ചത്. എന്നാൽ ക്വാർട്ടറിൽ ചൈനീസ് താരവുമായുള്ള മത്സരത്തിനിടെ പരിക്ക് കൂടുതൽ വഷളാകുകയായിരുന്നു. ചോരയൊലിപ്പിച്ചാണ് മുൻ ലോകചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് മത്സരം അവസാനിപ്പിച്ചത്. പിന്നാലെ ഇന്ന് വികാസിന് മത്സരിക്കാൻ സാധിക്കില്ലെന്ന് ടീം ഡോക്ടർമാർ അറിയിക്കുകയായിരുന്നു. Content Highlights: vikas krishan pulls out of semi final injury asian games
from mathrubhumi.latestnews.rssfeed https://ift.tt/2PTQy06
via
IFTTT
No comments:
Post a Comment