രക്ഷാപ്രവര്‍ത്തനം പൂര്‍ണതയിലേക്ക്; ആരോഗ്യ രക്ഷ ഉറപ്പാക്കും- മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

രക്ഷാപ്രവര്‍ത്തനം പൂര്‍ണതയിലേക്ക്; ആരോഗ്യ രക്ഷ ഉറപ്പാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തിൽ ഒറ്റപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം ഏകദേശം പൂർണതയിലേക്കെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ രക്ഷാപ്രവർത്തനം നിർത്തിവെക്കില്ല. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ രക്ഷാപ്രവർത്തനം അവസാനിപ്പിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ടീം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്. വൈദ്യസഹായത്തിന് ഐഎംഎയുടെ സഹായവും തേടും. പാമ്പിന്റെ ശല്യമുണ്ടാകും എന്നതുകൊണ്ട് അതിനുള്ള മരുന്ന് സൂക്ഷിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നനഞ്ഞു കേടായ നോട്ടുകൾക്ക് പകരം നോട്ടുകൾ നൽകണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. അധികൃതർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ 29ന് ആദരിക്കും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ ഓഗസ്റ്റ് 29ന് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങിൽ ആദരിക്കും. മറ്റു മത്സ്യത്തൊഴിലാളികളടക്കമുള്ളവർ ആ ചടങ്ങിൽ പങ്കെടുക്കണം. ജനങ്ങളെ രക്ഷിക്കുന്നതിനായി വെല്ലുവിളികൾ നേരിട്ട് സ്വയമേവ മുന്നിട്ടിറങ്ങിയ നിരവധി യുവാക്കളുണ്ട്. ക്യാമ്പുകളിലും നിരവധി യുവജനങ്ങൾ അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങൾ വിട്ടുനൽകി മോട്ടോർ വാഹന ഉടമകളും രക്ഷാപ്രവർത്തനത്തിൽ വലിയ സംഭാവന ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 3274 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,28,073 പേർ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 2,12,735 പേർ സ്ത്രീകളാണ്. 1,01,491 കുട്ടികളും ക്യാമ്പുകളിലുണ്ട്. വെള്ളമിറങ്ങിയാലും വീടുകളിൽ താമസിക്കേണ്ട സ്ഥിതി പലർക്കുമുണ്ട്. പുനരധിവാസം അടിയന്തിരമായി നടത്തേണ്ടതുണ്ട്. കേന്ദ്രത്തിൽനിന്ന് നാശനഷ്ടത്തിന് അനുസരിച്ച് സഹായം ലഭിക്കുമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാർ 50000 ടൺ ഭക്ഷ്യധാന്യം കൂടുതലായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുകൾ ഉടൻ വാസയോഗ്യമാക്കും വെള്ളമിറങ്ങിയ വീടുകൾ വാസയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടത്തും. ചില വീടുകൾ അപകടത്തിലാണ്. പെട്ടെന്ന് താമസിക്കാൻ പറ്റാത്ത വീടുകൾ താമസയോഗ്യമാക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. വീടുകളിൽ തിരിച്ചെത്തുന്നവർ അതീവ ജാഗ്രത പാലിക്കണം. മറ്റുള്ളവരുടെ സഹായത്തോടെ പരിശോധനകൾ നടത്തി മാത്രമേ വീടുകളിൽ പ്രവേശിക്കാവൂ. ഗ്യാസ് സിലിണ്ടറുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കണം. വീടുകളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് സാധാരണ രീതിയിലുള്ള ജീവിതം ആരംഭിക്കുന്നതിന് ആവശ്യമായ വസ്തുക്കളടങ്ങിയ കിറ്റ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പദ്ഘടനക്ക് ആഘാതം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പ്രളയമുണ്ടാക്കിയത് വമ്പിച്ച ആഘാതമാണ്. സംസ്ഥാനത്തിന്റെ ഒരു വർഷത്തെ പദ്ധതി തുകയ്ക്ക് വകയിരുത്തിയ അത്രയും തുകതന്നെ ഈ ദുരന്തത്തിൽനിന്ന് കരകയറാൻ ചിലവഴിക്കേണ്ടിവരും. ഒരു വർഷത്തെ വികസനം പൂർണമായും നടക്കാത്ത സാഹചര്യമാണുണ്ടാവുക. പ്രളയം ബാധിച്ച ജനങ്ങളുടെ നഷ്ടങ്ങൾ നികത്താനും തുക കണ്ടെത്തേണ്ടതുണ്ട്. ഇതിനായാണ് കേന്ദ്ര സഹായവും ഉദാരമായ സാമ്പത്തിക പിന്തുണയും വേണ്ടിരുന്നത്. എത്ര വലിയ സഹായം ലഭിച്ചാലും അത് അധികമാവില്ല. ദുരിതാശ്വാസ നിധിയിലേക്ക് വ്യാപകമായി സംഭാവന എത്തിക്കുക എന്നത് കേരളത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ സഹായങ്ങൾ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ക്യാമ്പുകളിലും അടുക്കള സജ്ജീകരിച്ച് ഭക്ഷണം തയ്യാറാക്കണം. ഓരോ ക്യാമ്പിലും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും. ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ടവരെ പ്രവേശിപ്പിക്കും. 11 നഗരസഭകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് വാർഡിൽ 25000 രൂപയും നഗരസഭാ വാർഡിൽ 50000 രൂപയും അനുവദിച്ചിട്ടുണ്ട്. 26 ലക്ഷം വൈദ്യുതി ഉപയോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയിട്ടുണ്ട്. വൈദ്യുതി ബന്ധം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്ന് വൈദ്യുത വകുപ്പ് ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2nT9T53
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages