താന്‍ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

താന്‍ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ

ഹസൻ(കർണാടക): ജനങ്ങളുടെ ആശീർവാദത്തോടെ ഒരിക്കൽ കൂടി താൻ മുഖ്യമന്ത്രിയാകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. രണ്ടാംവട്ടവും താൻ മുഖ്യമന്ത്രിയാകുന്നത് തടയാൻ പ്രതിപക്ഷ കക്ഷികൾ പണവും സ്വാധീനവും ഉപയോഗിക്കുകയായിരുന്നെന്നും സിദ്ധരാമയ്യ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അനുഗ്രഹിക്കുമെന്നും താൻ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകുമെന്നുമാണ് വിചാരിച്ചത്. നിർഭാഗ്യവശാൽ പരാജയപ്പെട്ടു. പക്ഷേ ഇത് അവസാനമല്ല. അവസരങ്ങൾ ഇനിയുമുണ്ടാകും. രാഷ്ട്രീയത്തിൽ വിജയവും പരാജയവുമൊക്കെ സർവ്വസാധാരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ് ഇപ്പോൾ ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നിരവധി രാഷ്ട്രീയനാടകങ്ങൾക്ക് വേദിയായ കർണാടകയിൽ ബിജെപിയുടെ തന്ത്രങ്ങളെ മറികടന്നാണ് കുമാരസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ അധികാരത്തിലേറിയത്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത് വിഷം കുടിച്ചതുപോലെയായെന്ന് കുമാരസ്വാമി കഴിഞ്ഞയിടയ്ക്ക് പറഞ്ഞിരുന്നു. കോൺഗ്രസിനും ജെഡിഎസിനുമിടയിൽ അസ്വാരസ്യങ്ങൾ ശക്തിപ്പെടുകയാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് താൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരിക്കുന്നത്. content highlights:Will become Karnataka CM again, claims Siddaramaiah, Karnataka Congress


from mathrubhumi.latestnews.rssfeed https://ift.tt/2P10Ien
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages