ന്യൂഡൽഹി: മുത്തലാഖ് ബിൽ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പുതിയ ഭേദഗതിയനുസരിച്ച് മുത്തലാഖ് ചൊല്ലിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് ജാമ്യം അനവുവദിക്കാൻ മജിസ്ട്രേറ്റിന് അധികാരമുണ്ടായിരിക്കും. കഴിഞ്ഞ ഡിസംബറിലാണ് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് ക്രിമിനൽകുറ്റമായി നിർവചിച്ചുകൊണ്ടുള്ള ബിൽ ലോക്സഭ പാസ്സാക്കിയത്. ബില്ലിലെ വ്യവസ്ഥ പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയാൽ മൂന്ന് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. എന്നാൽ, പ്രതിപക്ഷ അഭിപ്രായങ്ങളെത്തുടർന്ന് ബില്ലിലെ വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വരുത്തിയ ശേഷം രാജ്യസഭയിൽ അവതരിപ്പിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. മുത്തലാഖ് ചൊല്ലുന്നത് ജാമ്യമില്ലാക്കുറ്റമാണെന്ന വ്യവസ്ഥയിന്മേൽ മാറ്റം വരുത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടുള്ള ഭേദഗതിയാണ് ഇപ്പോൾ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മുത്തലാഖ് ചൊല്ലിയ ആൾക്ക് ജാമ്യം നല്കണമോ വേണ്ടയോ എന്ന് സ്ത്രീയുടെ ഭാഗം കേട്ടശേഷം മജിസ്ട്രേറ്റിന് തീരുമാനിക്കാം എന്നാണ് പുതിയ ഭേദഗതിയിൽ പറയുന്നത്. എന്താണ് മുത്തലാഖ് ബിൽ? 2017 ഓഗസ്റ്റ് 22-ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നായിരുന്നു കേന്ദ്രസർക്കാർ ബിൽ കൊണ്ടുവന്നത്. ശായറാ ബാനോയും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിലായിരുന്നു കോടതിവിധി. പ്രത്യക്ഷത്തിൽത്തന്നെ ഏകപക്ഷീയമായ ആചാരമാണ് മുത്തലാഖെന്ന് അഞ്ചംഗ ഭരണഘടനാബെഞ്ചിലെ മൂന്നുപേരും വിധിയെഴുതി. മുത്തലാഖ് തത്ക്ഷണവും പിൻവലിക്കാനാവാത്തതുമാണെന്നതാണ് യാഥാർഥ്യം. ഇരുകുടുംബങ്ങളിലെയും രണ്ടു മധ്യസ്ഥർ ഭർത്താവിനും ഭാര്യക്കുമിടയിൽ ഒത്തുതീർപ്പിനു ശ്രമിക്കുന്നത് വിവാഹബന്ധം സംരക്ഷിക്കുന്നതിന് അത്യാവശ്യമാണ്. എന്നാൽ അത് മുത്തലാഖിന്റെ കാര്യത്തിൽ സാധ്യമല്ല.- വിധിന്യായത്തിൽ പറയുന്നു. ബില്ലിൽ പറയുന്നത് തലാഖ്-ഇ-ബിദ്ദത്ത് നിയമവിരുദ്ധവും നിരോധിക്കേണ്ടതുമാണ്. ബില്ലിലെ മൂന്നാം നിബന്ധന- വാക്കുകൾ (സംസാരം, എഴുത്തുരൂപങ്ങൾ) ഇലക്ട്രോണിക് രീതി മറ്റേതെങ്കിലും മാർഗം എന്നിവയിലൂടെ തലാഖ് ചൊല്ലുന്നത് നിരോധിക്കേണ്ടതും നിയമവിരുദ്ധവുമാണ്. ശുപാർശ ചെയ്യപ്പെട്ട ശിക്ഷാമാർഗം ഭാര്യയെ തലാഖ് ചൊല്ലുന്നയാൾക്ക് ജയിൽശിക്ഷയും പിഴയുമാണ് ബില്ലിൽ ശുപാർശ ചെയ്യുന്നത്. തലാഖ്-ഇ-ബിദ്ദത്ത് ജാമ്യമില്ലാക്കുറ്റമായും അതിൽ വ്യവസ്ഥചെയ്യുന്നു. നാലാം നിബന്ധന- സെക്ഷൻ മൂന്നിൽ പരാമർശിക്കുന്ന തരത്തിൽ തലാഖ് ചൊല്ലുന്നത് മൂന്നുവർഷംവരെ തടവിനും പിഴയ്ക്കും അർഹമായ കുറ്റമാണ്. മുസ്ലിം സ്ത്രീകളുടെ അവകാശസംരക്ഷണം എങ്ങനെ? തലാഖ് ചൊല്ലലിന് വിധേയയായ സ്ത്രീ ഭർത്താവിൽനിന്ന് ജീവനാംശത്തിന് അർഹയായിരിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണച്ചുമതലയും ആ സ്ത്രീയ്ക്കായിരിക്കും. അഞ്ച്, ആറ് നിബന്ധനകൾ: തലാഖ് ചൊല്ലലിനു വിധേയരായ മുസ്ലിം സ്ത്രീകൾക്ക് ഭർത്താവ് ജീവനാംശം നൽകണം. ആശ്രയിച്ചു ജീവിക്കുന്ന കുട്ടികൾക്കും ജീവനാംശം നൽകണം. ജീവനാംശം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരിക്കും നിശ്ചയിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണച്ചുമതല തലാഖിന് വിധേയരാകുന്ന സ്ത്രീകൾക്കായിരിക്കും. content highlights:Cabinet amends instant triple talaq bill allowing magistrate to give bail,Tripple Talaq Bill
from mathrubhumi.latestnews.rssfeed https://ift.tt/2nmcd42
via
IFTTT
No comments:
Post a Comment